നോർക്ക വൈസ് ചെയർമാൻ ആയി നിയമിക്കപ്പെട്ട മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ പ്രവാസി മലയാളി ഫെഡറേഷൻ അഭിനന്ദിച്ചു

Spread the love

നോർക്ക വൈസ് ചെയർമാൻ ആയി നിയമിക്കപ്പെട്ട മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ പ്രവാസി മലയാളി ഫെഡറേഷൻ അഭിനന്ദിച്ചു .പി പി ചെറിയാൻ( പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ഡാലസ്: നോർക്ക (Non-resident Kerala Affairs (NORKA) വൈസ് ചെയർമാൻ ആയി നിയമിതനായ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ പ്രവാസി മലയാളി ഫെഡറേഷൻ അഭിനന്ദിച്ചു. കെ വരദരാജൻ നായർ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് സിപിഎം സ്റ്റേറ്റ് കമ്മിറ്റി അംഗമായ ശ്രീ രാമകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചിരിക്കുന്നത് .

ഒരു ദശാബ്ദക്കാലം കേരള നിയമസഭയിൽ അംഗമായി ഇരിക്കുകയും അഞ്ചുവർഷക്കാലം സഭയെ അതിൻറെ എല്ലാ പവിത്രതയോടെ കൂടി ആർജ്ജവത്തോടെ നിയന്ത്രിക്കുകയും ചെയ്ത ശ്രീരാമകൃഷ്ണനു ഈ പുതിയ ഉത്തരവാദിത്വം മനോഹരമായി കർമ്മകുശലത യോടെ നിർവഹിക്കാൻ കഴിയട്ടെയെന്ന് പി എം എഫ് ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ ആശംസിച്ചു.

പൊന്നാനി നിയമസഭാ മണ്ഡലത്തെ പത്തുവർഷക്കാലം പ്രതിനിധീകരിച്ച ശ്രീരാമകൃഷ്ണൻ പ്രവാസികളുടെ പ്രശ്നങ്ങൾ അതീവ ഗൗരവമായി പരിഗണിച്ചു അത് പരിഹരിക്കുവാൻ ആവശ്യനായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും പുതിയ സ്ഥാനലബ്ദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ അദ്ദേഹത്തിന് ഇടയാകട്ടെ എന്ന് ഗ്ലോബൽ പ്രസിഡണ്ട് എം പി സലിം സെക്രട്ടറി ജോൺ വർഗീസ് എന്നിവർ ആശംസിച്ചു.
നോർക്ക വൈസ് ചെയർമാനായി നിയമിതനായ ശ്രീരാമകൃഷ്ണനു എല്ലാ ഭാവുകങ്ങളും നേരുന്നതായി ഗ്ലോബൽ ചെയര്മാൻ ഡോ ജോസ്‌കാനാട്ടു , നോർത്ത് അമേരിക്ക റീജിയൺ പ്രവാസി മലയാളി ഫെഡറേഷൻ കമ്മിറ്റിക്കുവേണ്ടി കോഡിനേറ്റർ ഷാജി രാമപുരം എന്നിവരും അറിയിച്ചു.

പി പി ചെറിയാൻ  ( പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

Author

Leave a Reply

Your email address will not be published. Required fields are marked *