ഫോമാ എമ്പയർ റീജിയൻ സെമിനാറിൽ കിറ്റെക്സ് ഉടമ സാബു ജേക്കബ് മുഖ്യ അതിഥി – സണ്ണി കല്ലൂപ്പാറ

Spread the love

നവംബര് 18 വ്യാഴാഴച്ച വൈകിട്ട് 8.30 നു സൂം വഴി സങ്കടിപ്പിക്കുന്ന ഫോമാ എമ്പയർ റീജിയൻ സെമിനാറിൽ കിറ്റെക്സ് ഉടമ സാബു ജേക്കബ് മുഖ്യ അതിഥി.

ആസ്ഥികൾ സമ്പാദിച്ചു എങ്ങനെ സമ്പന്നരാകാം (How to become Wealthy by Creating Assets) എന്ന വിഷയത്തെ ആസ്പദമാക്കി ശ്രി പി റ്റി തോമസും ശ്രി ജോൺ ഐസക്കും സംസാരിക്കും. എമ്പയർ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റ് ശ്രി ഷോബി ഐസക് സ്വാഗതം ആശ്വസിക്കും. ഫോമാ ജനറൽ സെക്രട്ടറി ശ്രി റ്റി ഉണ്ണി കൃഷ്ണനും പ്രസിഡന്റ് ശ്രി അനിയൻ ജോർജും പരിപാടികൾക്ക് തുടക്കം കുറിച്ച് സംസാരിക്കും. ശ്രി സാബു ജേക്കബിനെ ഫോമാ അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സൺ ശ്രി ജോൺ വര്ഗീസ് പരിചയപ്പെടുത്തും.

ഫോമാ ട്രെഷറർ ശ്രി തോമസ് റ്റി ഉമ്മൻ, വൈസ് പ്രസിഡന്റ് ശ്രി പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ശ്രി ജോസ് മണക്കാട്, ജോയിന്റ് ട്രെഷറർ ശ്രി ബിജു തോണിക്കടവിൽ, നാഷണൽ കമ്മിറ്റി അംഗം ഷിനു ജോസഫ്,ജോഫ്റിന് ജോസഫ്,സുരേഷ് നായര്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്തം നൽകും. റീജിയൻ സെക്രട്ടറി ശ്രി ഷോളി കുമ്പിളിവേലി കൃതജ്ഞത പ്രകാശിപ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *