പ്രഖ്യാപനം സ്വാഗതാര്‍ഹം, ഉദ്ദേശശുദ്ധി സംശയാസ്പദമെന്ന് എംഎം ഹസ്സന്‍

Spread the love

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും അതിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

പതിനഞ്ച് മാസം നീണ്ടുനിന്ന കര്‍ഷകരുടെ സമരപോരാട്ടാ വീര്യത്തിന് മുന്നില്‍ ഫാസിസ്റ്റ് സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു.പഞ്ചാബ്,യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ യുടേണിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച കര്‍ഷദ്രോഹ കരിനിയമത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നത് ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയുള്ള സഹനസമരത്തെ തുടര്‍ന്നാണ്. പലപ്പോഴും കര്‍ഷ സമരത്തെ തകര്‍ക്കാനും അടിച്ചമര്‍ത്താനും മോദിയും ബിജെപിയും ശ്രമിച്ചു. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവലിയ സമരമായിരുന്ന കര്‍ഷക പ്രക്ഷോഭം.
കോവിഡ് ഭീഷണിയും കടുത്ത ശൈത്യവും കൊടുംചൂടും മലിനവായുവും സൃഷ്ടിച്ച അത്യന്തം പ്രതികൂലമായ അവസ്ഥയിലും സഹനശക്തിയോടെ തെരുവില്‍ക്കിടന്ന് കര്‍ഷകര്‍ പൊരുതി നേടിയ സമരം വിജയത്തിന് സമാനതകള്‍ ഇല്ലാത്തതാണ്. ബിജെപിയും മോദിയും ഉയര്‍ത്തുന്ന ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകള്‍ ജനങ്ങളുടെ സംഘടിത ശക്തിക്ക് മുന്നില്‍ തകര്‍ന്നടിയുമെന്നതിന് തെളിവാണ് കര്‍ഷകരുടെ ഐതിഹാസിക സമരപോരാട്ടം എന്നും ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *