ഫാസ്ടാഗ് ഉപയോഗിച്ചു ഇന്ധനവില നല്‍കുന്ന സൗകര്യമൊരുക്കുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും കൈകോര്‍ക്കുന്നു

Spread the love

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് എച്ച് പി സി എല്‍ ഔട്‌ലെറ്റുകളില്‍ ഇന്ധനവില നല്‍കുന്നതിന് ഇനി മുതല്‍ എച്ച്പി പേ ആപ് ഉപയോഗിക്കാം.
ഐഡിഎഫ്‌സി ഫസ്റ്റ് ഫാസ്ടാഗ് ഇനി എച്ച് പി സി എല്ലിന്റെ തിരഞ്ഞെടുത്ത ഔട്‌ലെറ്റുകളില്‍ റീചാര്‍ജ് ചെയ്യുകയും മാറ്റി വാങ്ങുകയും ചെയ്യാം.

കൊച്ചി : ഐഡിഎഫ്‌സി ബാങ്കിന്റെ ഫാസ്ടാഗുകള്‍ ഉപയോഗിച്ച് എച്ച്പിസിഎല്‍ ന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ വാഹന ഉപയോക്താക്കള്‍ക്ക് ഇന്ധനവില അടയ്ക്കുന്നതിനു സൗകര്യമേര്‍പ്പെടുത്തുന്ന കരാറില്‍,: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഒപ്പുവച്ചു. കൂടാതെ, തിരഞ്ഞെടുത്ത എച്ച്പിസിഎല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗുകള്‍ ഇപ്പോള്‍ യാത്രാ വാഹന ഉപയോക്താക്കള്‍ക്ക് വാങ്ങാനും റീചാര്‍ജ് ചെയ്യാനും മാറ്റിവാങ്ങാനും കഴിയും.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്ന അഞ്ച് ദശലക്ഷം വാഹന ഉപയോക്താക്കള്‍ക്ക് എച്ച്പിസിഎല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ടാഗുകള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതു ഈ പങ്കാളിത്തം സൗകര്യപ്രദമാക്കുന്നു.

ഇതുവരെ, ടോള്‍ ചാര്‍ജുകള്‍ അടയ്ക്കാന്‍ മാത്രമാണ് ഫാസ്ടാഗുകള്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം, എച്ച്പിസിഎല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍, ഡ്രൈവ്ട്രാക്ക് പ്ലസ് പിഒഎസ് ടെര്‍മിനലുകള്‍ വഴി വാണിജ്യ വാഹന ഉപയോക്താക്കള്‍ക്കായി ഫാസ്ടാഗ് ബാലന്‍സുകള്‍ ഉപയോഗിച്ച് ഇന്ധനവില നല്‍കുന്നതിനുള്ള സൗകര്യം ആദ്യമായി അവതരിപ്പിച്ചത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആയിരുന്നു. ഈ ഉപയോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണങ്ങള്‍ വ്യക്തിഗത വാഹന ഉപയോക്താക്കളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാന്‍ ബാങ്കിനെ പ്രോത്സാഹിപ്പിച്ചു.

എച്ച്പിസിഎല്‍ റീെട്ടയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് പണം നല്‍കാനും ആകര്‍ഷകമായ റിവാര്‍ഡ് പോയിന്റുകള്‍ നേടാനും സ്വകാര്യ വാഹന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗുകള്‍ ഉപയോഗിച്ചു തുടങ്ങാം. ‘എച്ച്പി പേ’ മൊബൈല്‍ ആപ്ലിക്കേഷനുമായി ഫാസ്ടാഗ് ലിങ്ക് ചെയ്ത് ഫാസ്ടാഗ് ബാലന്‍സ് ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ ഇനി നടത്താം.

ഒരു ഡിജിറ്റല്‍-ഫസ്റ്റ് ബാങ്ക് എന്ന നിലയില്‍, എല്ലാ ട്രാന്‍സിറ്റ് ബന്ധിത പണമടവുകളും ലളിതമാക്കാനാണ് ഞങ്ങളുടെ ശ്രമം. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അഞ്ച് ദശലക്ഷത്തോളം ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ട്, ഈ ടാഗുകള്‍ ടോള്‍ പ്ലാസകളിലുടനീളം വാഹനമോടിക്കുന്നവര്‍ സജീവമായി ഉപയോഗിക്കുന്നു, പ്രതിദിനം ശരാശരി രണ്ട് ദശലക്ഷം ഇടപാടുകള്‍ നടത്തുന്നു. എച്ച്പിസിഎല്ലുമായുള്ള പങ്കാളിത്തം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ച് ഇന്ധനത്തിന് പണം നല്‍കാനുള്ള കഴിവ് നല്‍കുന്നു. റോഡ് യാത്രയുമായി ബന്ധപ്പെട്ട പണമടവുകള്‍ക്കായി സിംഗിള്‍ ഫോം ഫാക്ടറിന്റെയും സിംഗിള്‍ ബാലന്‍സിന്റെയും സൗകര്യം ഫാസ്ടാഗ് രൂപത്തില്‍ വാഹന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുന്നു.” ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ബി മതിവാണന്‍ പറഞ്ഞു.

റിപ്പോർട്ട്  :   Aishwarya

 

Author

Leave a Reply

Your email address will not be published. Required fields are marked *