ഐ.സി.എ.ഐ. അന്താരാഷ്ട്ര സെമിനാർ ; കേരളത്തിൽ നിന്നും വി പി നന്ദകുമാർ പങ്കെടുക്കും

Spread the love

തൃശ്ശൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് അബുദാബി ചാപ്റ്ററിന്റെ 33-മത് വാർഷിക സമ്മേളനത്തിൽ കേരളത്തിൽ നിന്നും മണപ്പുറം ഫിനാൻസ് എം ഡി യും സി ഇ ഓ യുമായ വി പി നന്ദകുമാർ പങ്കെടുക്കും. നവംബർ 25,26 തീയതികളിലായി അബുദാബിയിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ 18 ഓളം പ്രമുഖർ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും അവതരിപ്പിക്കും.

ഐ.സി.എ.ഐ. അബുദാബി സമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ഏക വ്യക്തിയാണ് വി പി നന്ദകുമാർ. ചടങ്ങിൽ, വലപ്പാട് എന്ന ഗ്രാമത്തിൽ ചെറിയ മൂലധനത്തിൽ രണ്ടു ജീവനക്കാരുമായി തുടങ്ങിയ മണപ്പുറം ഫിനാൻസ്സിൻറെ ഇന്നത്തെ വളർച്ച, ബിസിനസ് സംരംഭകളിലെ ആദ്യകാല തടസ്സങ്ങളും വെല്ലുവിളികളും, പ്രചോദനം നൽകിയ ഘടകങ്ങൾ, കമ്പനിയെക്കുറിച്ചുള്ള ഭാവി കാഴ്ചപ്പാട്, എന്നീ സംരംഭക മികവിനെ കുറിച്ചു വി പി നന്ദകുമാർ സംസാരിക്കും.

എച്ച്.ഡി.എഫ്.സി. സി.ഇ.ഒ. കെകി മിസ്‌ട്രി, ബോളിവുഡ് നടൻ ശേഖർ കപൂർ, പാരാലിമ്പിക്‌സ്‌ വെള്ളിമെഡൽ ജേതാവ് ഭവാനി പട്ടേൽ,മുൻ നിര മാധ്യമ പ്രവർത്തകനായ സി.ഇ.ഒ. സുധീർ ചൗധരി, സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധൻ രമേഷ് ഭവാനി എന്നിവരും സെമിനറിൽ അവതരണങ്ങൾ നടത്തും.ബോളിവുഡ് സംഗീതസംവിധായകൻ സച്ചിൻ ജിഗർ നയിക്കുന്ന സംഗീതവിരുന്നും 26-ന് വൈകീട്ട് അബുദാബിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അരങ്ങേറും. സംരംഭക വിജയത്തിലേക്കുള്ള പാഠങ്ങൾ അറിയുവാനും ചർച്ചകളിൽ പങ്കെടുക്കാനും 900 ത്തോളം അംഗങ്ങൾ പങ്കെടുക്കുമെന്നു അധികൃതർ അറിയിച്ചു.

റിപ്പോർട്ട്  :   Anju V Nair (Account Manager)

Author

Leave a Reply

Your email address will not be published. Required fields are marked *