സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പാലാ എംഎൽഎ മാണി.സി.കാപ്പന് പ്രൗഢഗംഭീര സ്വീകരണം നൽകി.

Spread the love

ഹൂസ്റ്റൺ: ഹ്രസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിലെത്തിയ പാലായുടെ എംഎൽഎ മാണി.സി.കാപ്പന് പ്രൗഢഗംഭീര സ്വീകരണം
ഒരുക്കി സൗത്ത് ഇന്ത്യൻ യു എസ്‌ ചേംബർ ഓഫ് കൊമേഴ്‌സ്.

നവംബർ 21 ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിലായിരുന്നു സ്വീകരണ സമ്മേളനം. പ്രസിഡണ്ട് ജിജി ഓലിയ്ക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങു് മൗന പ്രാർത്ഥനയോടു കൂടി .ആരംഭിച്ചു.

സെക്രട്ടറി സഖറിയ കോശി സ്വാഗതം ആശംസിച്ചു. മുഖ്യാഥിതി മാണി.സി.കാപ്പനെ
ജോർജ് കോലച്ചേരിൽ സദസ്സിനു പരിചയപെടുത്തി.

2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 2021 ൽ നടന്ന തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം നേടിയ പാലായുടെ അഭിമാനമായി മാറിക്കഴിഞ്ഞ മാണി സി കാപ്പൻ സമാനതകളില്ലാത്ത ഒരു നേതാവാണെന്ന് ആശംസാപ്രസംഗകർ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ കാലയളവിനുളളിൽ തന്നെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച എംഎൽഎ
പാലായുടെ വികസന മുന്നേറ്റത്തിൽ ധീരമായ നേതൃത്വമാണ് നൽകുന്നതെന്ന് മണ്ഡലത്തിലെ അംഗങ്ങളും അനുഭവസ്ഥരുമായ ബോർഡ് അംഗങ്ങൾ പറഞ്ഞു.

ബേബി മണക്കുന്നേൽ, സണ്ണി കാരിക്കൽ, തോമസ് ഒലിയാംകുന്നേൽ, ജെയിംസ് വെട്ടിക്കനാൽ, ജിജു കുളങ്ങര, മനോജ് കുമാർ, മോൻസി വർഗീസ്, രമേശ് അത്തിയോടി, സോമൻ നായർ, തോമസ് ചാക്കോ, സോജൻ ജോർജ്, റജി മാത്യു , ജോർജ് ജോസഫ് തുടങ്ങിവർ സംസാരിച്ചു.

ജോസ് ചെത്തിനാലിൽ മാണി സി കാപ്പനെ പൊന്നാട അണിയിച്ചു ആദരിച്ചു.

സ്വീകരണത്തിന്ന് എംഎൽഎ നന്ദി പറഞ്ഞു. ഈ വര്ഷം തന്നെ 100 കോടിയിൽ പരം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുവാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ പഠിച്ചു വരുകയാണെന്നും ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു വരുകയാണെന്നന്നും എംഎൽഎ പറഞ്ഞു. ജലവിതരണ പദ്ധതികൾ , റോഡ് വികസനം,അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഇവയൊക്കെ ആ നാടിനെ സമ്പന്നമാക്കുമെന്ന് അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇങ്ങനെ ഒരു സ്വീകരണം ഒരുക്കിയ ചേംബറിന്റെ എല്ലാ ഭാരവാഹികൾക്കും നന്ദി പറഞ്ഞ എംഎൽഎ ചേംബറിൽ കൂടി ധാരാളം പ്രവാസി മലയാളികൾ ബിസിനസ് രംഗത്തേക്ക് വരട്ടെഎന്ന് ആശംസിച്ചു.

ശ്യാം സുരേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *