വേള്‍ഡ് മലയാളി കൗണ്‍സില്‍: ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷം ജനുവരി 15ന് – (പി.ഡി ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയാ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍, കേരളത്തിലെ ഇടുക്കി ജില്ലയില്‍ നിര്‍മ്മിക്കുന്ന, ജീവകാരുണ്യ ഭവനനിര്‍മ്മാണ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന, ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍, 2022 ജനുവരി 15 ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ 7 വരെ, ഫിലഡല്‍ഫിയാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രശസ്ത നൃത്തകലാ വിദ്യാലയങ്ങളുടെ നൂതന നര്‍ത്തനശില്‍പ്പങ്ങള്‍, ഗാനാര്‍ച്ചനകള്‍, ഹാസലഘുനാടകങ്ങള്‍, ക്രിസ്മസ് ന്യൂ ഇയര്‍ വിരുന്ന്, ആനുകാലിക പരിപ്രേഷ്യങ്ങള്‍ വിഷയമാകുന്ന അതിഹ്രസ്വ പ്രസംഗങ്ങള്‍, പുരസ്‌കാരസമര്‍പ്പണങ്ങള്‍, എന്നിങ്ങനെയുള്ള കലാരൂപങ്ങള്‍ ഒരുങ്ങുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നും, റീജിയണുകളില്‍ നിന്നും, ഗ്‌ളോബല്‍ നേതൃത്വത്തില്‍ നിന്നും, പ്രതിനിധികള്‍ പങ്കെടുക്കുന്നു. മലയാളികള്‍ ഏവരെയും സംഘാടകര്‍ ക്ഷണിക്കുന്നു.

 

Leave Comment