എംഎം ഹസ്സന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും

Spread the love

യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസ്സന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും.

അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിലെ ഓര്‍മ്മകളുമാണ് പ്രതിപാദിക്കുന്നത്.

കറന്റ് ബുക്‌സ് വഴി ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ഡിസംബര്‍ 8, 2021 ബുധനാഴ്ച വൈകിട്ട് 4.30-ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാഹിത്യകാരനായ ടി.പത്മനാഭന് ആദ്യപ്രതി നല്കി നിര്‍വഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആദ്ധ്യക്ഷ്യം വഹിക്കുന്ന പുസ്തകപ്രകാശന സമ്മേളനത്തില്‍ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍, വി.എം.സുധീരന്‍, രമേശ് ചെന്നിത്തല, സി.പി.ഐ.സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ മന്ത്രി ജി.സുധാകരന്‍, പി.സി.ചാക്കോ, ഡോ.എം.കെ.മുനീര്‍, കെ.സി.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജെ.കെ.മേനോന്‍(ഖത്തര്‍), പെരുമ്പടവം ശ്രീധരന്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.വി.രാജകൃഷ്ണന്‍, പാലോട് രവി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.ബി.എസ്.ബാലചന്ദ്രന്‍ സ്വാഗതവും ഡോ. എം.ആര്‍.തമ്പാന്‍ പുസ്തകപരിചയവും എം.എം.ഹസ്സന്‍ നന്ദിപ്രകാശനവും നിര്‍വഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *