തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ – ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: ഹുസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുളള തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മയായ തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (ടാഗ് – TAGH) 2021-22 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് ജയൻ അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് സലീം അറക്കൽ, വൈസ് പ്രസിഡണ്ട് സത്യ സതീഷ് , സെക്രട്ടറി രാജേഷ് മൂത്തേഴത്ത്, ജോ.സെക്രട്ടറി ജോസ് പക്കാട്ടിൽ, ട്രഷർ സാം സുരേന്ദ്രൻ,ജോ.ട്രഷറർ ലിന്റോ ജോസ് കമ്മറ്റി അംഗങ്ങളായി ബൈജു അംബൂക്കൻ, ജയൻ അരവിന്ദാക്ഷൻ, ക്രിസ്റ്റി പ്രിൻസ്, ജോഷി ചാലിശ്ശേരി, ഹരി നാരായണൻ, ഷാജു തോമാസ് , വിനു ജേക്കബ്, ജിതിൻ ജോൺസ് , ആൻസിയ അറക്കൽ എന്നിവരാണ് പുതിയ വർഷത്തെ ഭാരവാഹികൾ.

Picture2

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഹൂസ്റ്റണിലെ ഒരു അറിയപ്പെടുന്ന ഒരു അസ്സോസിയേഷനായി മാറാൻ കഴിഞ്ഞത് മുമ്പുള്ള കമ്മിറ്റിയുടെ പ്രവർത്തനവും അംഗങ്ങളുടെ സഹകരണം കൊണ്ടുമാത്രമാണ്. ഇതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പുതിയ കമ്മിറ്റിയും നല്ലൊരു കൂട്ടായ്മക്ക് വേണ്ടിയും പ്രവർത്തിക്കും എന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *