പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാവല്‍ക്കാര്‍; മന്ത്രി പി.എ മുഹമ്മദ് റിയാസ്

Spread the love

കാസര്‍കോട്: പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍-ചെമ്പ്രക്കാനം – പാലക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ച് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രവൃത്തിക്കും പരിപാലന കാലയളവുണ്ട്. അതിലേക്ക് കരാറുകാരന്‍ തുക കെട്ടി വെക്കണം. പ്രവൃത്തികളുടെ പരിപാലന കാലയളവ് കഴിഞ്ഞ് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് അത് തിരിച്ചു നല്‍കുക. പൊതു ജനങ്ങള്‍ ഇക്കാര്യം അറിയണം. അതിനായി നിര്‍മ്മാണം പൂര്‍ത്തിയായ പ്രവൃത്തികളുടെ മുകളില്‍ അവയുടെ പരിപാലന കാലയളവ്, കരാറുകാരന്റെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പരസ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യുന്നത് മുന്‍പ് വളരെ ശ്രമകരമായ കാര്യമായിരുന്നു. ഇപ്പോള്‍ കേരളത്തിലെ 153 റസ്റ്റ് ഹൗസുകളിലും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്ന സംവിധാനം നിലവില്‍ ഉണ്ട്. ഡിസംബര്‍ ഒന്നിന് ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 27.5 ലക്ഷം രൂപയുടെ അധിക വരുമാനം സര്‍ക്കാറിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്ത് പ്രവൃത്തികളുടെ ഭരണാനുമതി, സാങ്കേതികാനുമതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മഴ ഇല്ലാത്ത കാലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്യുന്ന രീതിയില്‍ വകുപ്പിനകത്ത് പ്രവര്‍ത്തന കലണ്ടര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂര്‍-ചെമ്പ്രക്കാനം – പാലക്കുന്ന് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട എം രാജഗോപാലന്‍ എം.എല്‍.എയും മറ്റ് ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. പി. ഡബ്ല്യൂ.ഡി റോഡ്‌സ് കാസര്‍കോട് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ എം.എല്‍.എ ടി. ഐ മധുസൂദനന്‍ മുഖ്യാതിഥിയായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി ലേജു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ സജിത്ത്, എം.മനു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ബി ഷീബ, എം. കുഞ്ഞിരാമന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. അപ്പുക്കുട്ടന്‍, കയ്യൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം പി.ശശിധരന്‍, പിലിക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി വിജയന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത് മെമ്പര്‍മാരായ എം.പ്രശാന്ത്, കെ എസ് കുഞ്ഞിരാമന്‍, പി.ലീല, ഇ. കുഞ്ഞിരാമന്‍, പിലിക്കോട് പഞ്ചായത്ത് അംഗം സി.വി രാധാകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സുധാകരന്‍, സി വി വിജയരാജ്, സി.വി സുരേഷ്, ബാബു നെടിയകാല, പി.ടി നന്ദകുമാര്‍, രവി കുളങ്ങര, രതീഷ് പുതിയപുരയില്‍, സുരേഷ് പുതിയിടത്ത്, ജെറ്റോ ജോസഫ്, ടി.വി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന്‍ സ്വാഗതവും അസിസ്റ്റന്റ് എക്‌സി ക്യുട്ടീവ് എഞ്ചിനീയര്‍ സബ് ഡിവിഷന്‍ കാഞ്ഞങ്ങാട് പ്രകാശ് പള്ളിക്കുടിയന്‍ നന്ദിയും പറഞ്ഞു.
36.64 കോടി രൂപയുടെ പദ്ധതി
തൃക്കരിപ്പൂര്‍ -പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍പെട്ട കയ്യൂര്‍ ചീമേനി, പിലിക്കോട്, കരിവെള്ളൂര്‍-പെരളം എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും നീലേശ്വരം – കരിവെള്ളൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ദേശീയ പാതയ്ക്ക് സമാനമായി ഉപയോഗിക്കാവുന്ന ജില്ലയിലെ പ്രധാന റോഡാണ് കയ്യൂര്‍-ചെമ്പ്രക്കാനം – പാലക്കുന്ന് റോഡ്.2016-17 ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയിലുടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
12.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് 36.64 കോടി രൂപയാണ് നിര്‍മാണത്തിന് ചെ

Author

Leave a Reply

Your email address will not be published. Required fields are marked *