സിറാജ് സിറാജുദീന്റെ നേതൃത്വത്തില്‍ ഫില്‍മയ്ക്ക് പുതിയ ഭരണസമിതി – സുമോദ് നെല്ലിക്കാല

Spread the love

ഫിലാഡല്‍ഫിയ: ഫില്‍മയുടെ 2022 ഭരണ സമിതിയിലേക്ക് സിറാജ് സിറാജുദീന്റെ നേതൃത്വത്തില്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു. സുധാ കര്‍ത്തായാണ് രക്ഷാധികാരി.

ഒരു പതിറ്റാണ്ടു കാലമായി ഫിലാഡല്‍ഫിയയിലെ സാമൂഹിക സേവന രംഗത്തു മാറ്റങ്ങള്‍ക്കു നേതൃത്വം കൊടുത്ത ഫില്‍മ അസോസിയേഷന്‍ ഫിലഡല്ഫിയയിലെയും പ്രാന്ത പ്രെദേശങ്ങളിലേയും പ്രവാസി മലയാളികള്‍ക്ക് മികവുറ്റ സേവനമാണ് നടത്തിയിട്ടുള്ളത്. ഇമിഗ്രേഷന്‍, തൊഴില്‍ പരിശീലനം, കലാ സാംസ്‌കാരിക രംഗത്ത് കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളില്‍ ഫില്‍മയുടെ സേവനം സ്ലാഖനീയമാണ്.

സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലും മറ്റു സംഘടകള്‍ക്കൊപ്പം മുഖ്യ ധാരയില്‍ ഫില്‍മ നിറഞ്ഞു നിന്നിട്ടുണ്ട്. രാജന്‍ പാടവത്തിലിന്റെ നേതൃത്തലിലുള്ള ഫൊക്കാന യിലും നിറ സാന്നിധ്യമാണ് ഫില്‍മ. 2023 ല്‍ മയാമി യില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനു ഫില്‍മയുടെ സര്‍വ വിധ പിന്തുണയും സിറാജ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫിലാഡല്‍ഫിയയിലെ മലയാളി സാമൂഖിക മേഖലയില്‍ തനതായ ശൈലിയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചിട്ടുള്ള സിറാജിന്റെ പ്രെവര്‍ത്തനം ഫില്‍മക്ക് തികച്ചും മുതല്‍ കൂട്ടാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം വെക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

2022 ല്‍ യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനു വേണ്ടിയുള്ള കര്‍മ്മ പരിപാടികള്‍ക്കാണ് മുന്‍ഗണന കൊടുക്കുക. കോവിട് 19 പകര്‍ച്ച വ്യാധി സൃഷ്ടിച്ച ഭയാശങ്കകള്‍ ലഹുകരിക്കാന്‍ ഫില്‍മ മുന്‍കൈ എടുക്കും. അതുപോലെ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ഫില്‍മ പ്രേത്യേകം ആദരിക്കും എന്നും സിറാജ് പ്രെസ്താവിക്കുകയുണ്ടായി.

Author

Leave a Reply

Your email address will not be published. Required fields are marked *