ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വെന്‍ഷനും, ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉദ്ഘാടനവും വര്‍ണ്ണാഭമായി – സുമോദ് നെല്ലിക്കാല

Spread the love

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കുന്ന ഫൊക്കാന ടെക്സസ് റീജിയണല്‍ കണ്‍വന്‍ഷനും ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (എച്ച്.എം.എ) ഉദ്ഘാടനവും ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കള്‍ച്ചറല്‍ ഫെസ്റ്റും ഹൂസ്റ്റണില്‍ വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ നടന്നു.

ഡിസംബര്‍ അഞ്ചാം തീയതി ഒരു മണിക്ക് മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളില്‍ ലഞ്ചോടെയാണ് വിവിധ പരിപാടികള്‍ ഒരു വേദിയില്‍ അരങ്ങേറിയത്. ചടങ്ങുകള്‍, ഫോര്‍ട്ട്ബെന്റ് കൗണ്ടി മൂന്നാം നമ്പര്‍ കോടതി ജഡ്ജി ജൂലി മാത്യുവിന്റെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു.

ജൂലി മാത്യുവിനൊപ്പം ഫൊക്കാന പ്രസിഡന്റ് ഫൊക്കാന പ്രസിഡന്റ് ജേക്കബ് (പ്രസിഡന്റ്) പടവത്തില്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറര്‍ എബ്രഹാം കളത്തില്‍ (ഫ്ളോറിഡ), ഫൊക്കാന ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം ഉള്‍പ്പെടെയുള്ള വിവിധ നേതാക്കളും ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം പ്രസിഡന്റും ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ഷീല ചെറുവും യുവജന-സ്‌കൂള്‍ കുട്ടികളുടെ പ്രതിനിധികളും ചേര്‍ന്ന് പന്ത്രണ്ട് തിരിയിട്ട നിലവിളക്ക് തെളിയിച്ചു.

ഫൊക്കനായുടെയും വിമന്‍സ് ഫോറത്തിന്റെയും ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന ജൂലി മാത്യു, ഇത്തരം ജനകീയ പിപാടികള്‍ ഏവര്‍ക്കും മാതൃകയാവട്ടെയെന്ന് ആശംസിച്ചു. വാക്കുകള്‍ക്കതീതമായ കമ്മ്യൂണിറ്റി സര്‍വീസിനും ഏവരെയും ഒരുപോലെ കാണുവാനുള്ള മനോഭാവത്തിനും കഠിനാധ്വാനത്തിനും ജഡ്ജ് ജൂലി മാത്യുവിനെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.

Picture2

തുടര്‍ന്ന് മലയാളി സമൂഹത്തിന്റെ മറ്റൊരു കൂട്ടായ്മയായ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉദ്ഘാടനവും ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം ട്രഷറര്‍ ബിനിത ജോര്‍ജ്, ജോയിന്റ് ട്രഷററും എച്ച്.എം.എ ജോയിന്റ് സെക്രട്ടറിയുമായ റ്റിഫെനി സാല്‍ബി, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറും എച്ച്.എം.എ ചെയര്‍പേഴ്സണുമായ ലിസി പോളി, മിനി സെബാസ്റ്റ്യന്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറും എച്ച്.എം.എ ട്രഷററുമായ മിനി സെബാസ്റ്റ്യന്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്മിത റോബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഫൊക്കാന കണ്‍വന്‍ഷനുകളിലെ സിഗ്‌നേച്ചര്‍ പരിപാടിയായ ചിരിയരങ്ങും, സാഹിത്യസല്ലാപവും ആകര്‍ഷകമായി. പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍മാരായ എ.സി ജോര്‍ജ്, ജോണ്‍ ഇളമത, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന് എന്നിവരെ ആദരിച്ചു. 2013ല്‍ ആദ്യവും അവസാനവുമായി ‘മിസ്റ്റര്‍ ഫൊക്കാന’ ആയി തിരഞ്ഞെടുക്കപ്പെട്ട ഷിജിമോന്‍ ജേക്കബിനെയും ഫസ്റ്റ് റണ്ണറപ്പായ റെനി കവലയിലിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

Picture3

ഏവരെയും പൊട്ടിച്ചിരിപ്പിച്ച കലാഭവന്‍ കിഷോര്‍ കുമാറിന്റെ മിമിക്രി, ജോബി ചാക്കോ-ശ്രുതി വര്‍ഗീസ് എന്നിവര്‍ നയിച്ച ഗാനമേള, റ്റിഫെനി സാല്‍ബിയുടെ മനോജ്ഞമായ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ സദസ്യരെ ആനന്ദിപ്പിച്ചു. അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഉന്നത തലങ്ങിലുള്ളവര്‍, ഫൊക്കാന കുടുംബാംഗങ്ങള്‍ക്ക് പുറമെ പരിപാടികളില്‍ പങ്കെടുത്തു. ജോബി ചാക്കോ ഇന്ത്യന്‍ ദേശീയ ഗാനവും ശ്രേയ വര്‍ഗീസ് അമേരിക്കന്‍ ദേശീയ ഗാനവും ആലപിച്ചു.

Pictureഫൊക്കാന പ്രസിഡന്റ് ജേക്കബ് (രാജന്‍) പടവത്തില്‍ (ഫ്ളോറിഡ), ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറര്‍ എബ്രഹാം കളത്തില്‍ (ഫ്ളോറിഡ), വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്‍/ന്യൂയോര്‍ക്ക്), വൈസ് പ്രസിഡന്റ് ഷിബു വെണ്‍മണി (ചിക്കാഗോ), ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സണ്‍ വിനോദ് കെ.ആര്‍.കെ (ന്യൂയോര്‍ക്ക്), Picture

അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ജോസഫ് കുരിയാപ്പുറം (ന്യൂയോര്‍ക്ക്), ടെക്സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം (ഡാളസ്), നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഇളമത (കാനഡ) തുടങ്ങിയവര്‍ ഡാളസിലും ഹൂസ്റ്റണിലും നടന്ന കണ്‍വന്‍ഷനും വിവിധ പരിപാടികള്‍ക്കും നേതൃത്വം കൊടുത്തു.

Picture

ഷീല ചെറു (പ്രസിഡന്റ്), ജിജു ജോണ്‍ കണ്ണംപള്ളില്‍ (വൈസ് പ്രസിഡന്റ്), നജീബ് കുഴിയില്‍ (സെക്രട്ടറി), മിനി സെബാസ്റ്റ്യന്‍ (ട്രഷറര്‍), റ്റിഫെനി സാല്‍ബി (ജോയിന്റ് സെക്രട്ടറി), രാജു ഡേവിസ് (ജേയിന്റ് ട്രഷറര്‍), പ്രതീശന്‍ പാനശ്ശേരി (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍), ആന്‍ഡ്രൂസ് പൂവത്ത്, ഫ്രാന്‍സിസ് ലോനപ്പന്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പര്‍മാര്‍), ജോബി ചാക്കോ (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍), ലിസി പോളി (വിമന്‍സ് ഫോറം), മാത്യൂസ് ജോസഫ് (പി.ആര്‍.ഒ), ആന്‍ സന്യ ജോര്‍ജ് (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലാണ് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *