ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും മണിപ്പൂരിന്

ഇരുപത്തിയാറാമതു ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മണിപ്പൂരിന് കിരീടം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ റെയില്‍വേസിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഷൂട്ടൗട്ടില്‍ 2-1 എന്ന

സ്‌കോറിനാണ് മണിപ്പൂര്‍ വിജയിച്ചത്. മണിപ്പൂരിനായി ബേബി സന ദേവി, കിരണ്‍ ബാല ചാനു ഗോള്‍ നേടി. നവോബി ചാനുവാണ് റെയില്‍വേയ്ക്കായി വലകുലുക്കിയത്.നിശ്ചിത സമയവും എക്‌സ്ട്രാ ടൈമിലും കളി ഗോള്‍ രഹിതമായി തുടര്‍ന്നതിനാലാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തിയത്. കഴിഞ്ഞ തവണയും റെയില്‍വേസിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ കപ്പുയര്‍ത്തിയത്. വിജയത്തോടെ മണിപ്പൂര്‍ ചാമ്പ്യന്‍ഷിപ്പില്‍ 21ാം തവണയും തങ്ങളുടെ വിജയമാഘോഷിച്ചു.

Leave Comment