കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്ലിന് പുതിയ ഭാരവാഹികള്‍

Spread the love

കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (ഗഅച) ന്റെ ദ്വൈവാര്‍ഷിക സമ്മേളനം ഡിസംബര്‍ 11 ശനിയാഴ്ച 6 മണിക്ക് ആസ്പന്‍ ഗ്രോവ് ക്രിസ്റ്റന്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പ്രസിഡണ്ട് അശോകന്‍ വട്ടക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് രാകേഷ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വെര്‍ച്വലായി നടത്തിയതടക്കം 18-ഓളം പരിപാടികള്‍ കാനിന് നടത്താന്‍ കഴിഞ്ഞതായി ശ്രീ അശോകന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു പോയ മലയാളം ക്ലാസ് പുനരാരംഭിച്ചതടക്കം നിരവധി പുതിയ സംരഭങ്ങള്‍ തുടങ്ങാനായി. ആദ്യമായി, 501ര സംഘടന എന്ന നിലയില്‍ ഗ്രാന്റിന് അപേക്ഷിക്കുകയും 5/3ൃറ ബങ്കിന്റെ $2500.00 ഗ്രാന്റ് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 6 വര്‍ഷമായി കാന്‍ ചെയ്യുന്ന മാരത്തോന്‍ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി കീൃിാമി ളീൗിറമശേീി $1750.00 ഗ്രാന്റ് സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 500 ഓക്‌സിമീറ്റേഴ്‌സും, 20 ഓക്‌സിജന്‍ കോണ്‍സന്റേറ്റ്‌ഴ്‌സ് കേരളത്തിന് നല്കി. അതുപോലെ തന്നെ കേരളത്തില്‍ ഓട്ടിസം ബാധിച്ച 4 കുട്ടികള്‍ക്ക് വര്‍ഷത്തില്‍ 2850 ഡോളര്‍ നല്കുകയും, അവരുടെ കുടുംബങ്ങള്‍ക്ക് 7 തയ്യല്‍ മെഷിനുകള്‍ നലകുകയും ചെയ്തു. ഈ കോവിഡ് കാലത്തെ ദുരിതങ്ങള്‍ക്കിടയിലും കാന്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങളും പരിപാടികളും നടത്തിയതായി പ്രസിഡണ്ട് അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ശ്രീ ഷിബു പിള്ള അവതരിപ്പിച്ചു. ഈ കോവിഡ് കാലത്ത് നാഷ്വില്ലിലെ മറ്റേതൊരു സംഘടനക്കും നടത്താന്‍ കഴിയാത്ത അനവധി പ്രവര്‍ത്തനങ്ങള്‍ കാന്‍ കാഴ്ചവെച്ചതായി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ശ്രീ. ഷിബു പറഞ്ഞു. കാന്‍ ട്രഷറര്‍ ശ്രീ. അനില്‍ പത്യാരി കഴിഞ്ഞ രണ്ട് വര്‍ഷ്‌ത്തെ വരവ് -ചിലവ് കണക്ക് അവതരിപ്പിച്ചു. പ്രവര്‍തന റിപ്പോര്‍ട്ടും വരവ്-ചിലവ് കണക്കും സമ്മേളനം ഐക്യകണ്‌ഠേന പാസാക്കി.

2021-ല്‍ റോക്ക് അന്‍ഡ് റോള്‍ മാരത്തോണില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സേവനത്തിനുള്ള അംഗീകാരമായി സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും കാന്‍ ഓട്ട് റീച് കമ്മിറ്റി ചെയര്‍ ശ്രീ ശങ്കര്‍ മന വിതരണം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് നാഷ്വില്‍ ട്രഷറര്‍ ശ്രീ ആദര്‍ശ് രവീന്ദ്രന്‍, കനിന്റെ മുന്‍ പ്രസിഡണ്ടുമാരായ ഡോ: ജോര്‍ജ് മാത്യുസ്, ശ്രീ തോമസ് വര്‍ഗീസ്, ശ്രീ സാം ആന്റോ, ശ്രീ ബിജു ജോസഫ് എന്നിവരും കാന്‍ ഭരണസമിതി അംഗങ്ങളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍ സാം ആന്റോയും, വൈസ് ചെയര്‍ ബബ്ലു ചാക്കോയും ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. സത്യപ്രതിജ്ഞക്കുശേഷം പുതിയ പ്രസിഡണ്ട് രാകേഷ് കൃഷ്ണന്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന നയരേഖ അവതരിപ്പിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ ശ്രീ മനോജ് രാജന്‍ സമ്മേളനത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.
കാനിന്റെ 2022-23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍

1. രാകേഷ് കൃഷ്ണന്‍ (പ്രസിഡണ്ട്), ഷിബു പിള്ള (വൈസ് പ്രസിഡണ്ട്), ശങ്കര്‍ മന (സെക്രട്ടറി), രശ്മി സാം (ജോയിന്റ് സെക്രട്ടറി), അനില്‍ പത്യാരി (ട്രഷറര്‍), അനില്‍കുമാര്‍ ഗോപാലകൃഷ്ണന്‍ (ജോ. ട്രഷറര്‍), അശോകന്‍ വട്ടക്കാട്ടില്‍ (എക്‌സ്-ഒഫിഷ്യോ മെമ്പര്‍), മനോജ് രാജന്‍ (കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍), സുജിത് പിള്ള (മെംബര്‍ഷിപ്പ് കമ്മിറ്റി ചെയര്‍), ജിനു ഫിലിപ്പ് (സ്‌പോര്‍ട്ട്‌സ് കമ്മിറ്റി ചെയര്‍), ഷഫീല്‍ ഹംസ (ഔട്ട് റീച്ച് കമ്മിറ്റി ചെയര്‍), ദിവ്യ ബെന്‍ (വുമന്‍സ് ഫോറം ചെയര്‍), മന്‍ജീഷ് മഹാദേവന്‍ (ഫൂഡ് കമ്മിറ്റി ചെയര്‍), രന്‍ജിത് കുമാര്‍ (ഫൂഡ് കമ്മിറ്റി വൈസ് ചെയര്‍), ബബ്‌ളു ചാക്കോ (അഡ്വസറി കമ്മിറ്റി ചെയര്‍), ആദര്‍ശ് രവീന്ദ്രന്‍ ((അഡ്വസറി കമ്മിറ്റി വൈസ് ചെയര്‍), ഷാഹിന മസൂദ് (യൂത്ത് കമ്മിറ്റി ചെയര്‍), മിഷല്‍ വിന്‍സ്ന്റ്, ഹാന ചാക്കോ, കല്യാണി പത്യാരി (യൂത്ത് കമ്മിറ്റി അംഗങ്ങള്‍).

Author

Leave a Reply

Your email address will not be published. Required fields are marked *