വൈവിധ്യമാർന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങുകളുമായി ആഡ്‌സ്‌ലി സെൻറ് ബർണബാസ്‌ ദേവാലയം

Spread the love

ന്യൂയോർക് : ന്യൂയോർക്കിലെ ആഡ്‌സ്‌ലി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് ബർണബാസ്‌ ദേവാലയം ഇത്തവണ കൂടുതൽ ചാരുത പകരുന്ന ആഘോഷ ചടങ്ങുകളുമായി ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങുന്നതായി പള്ളി വികാരി റവ. ഡോ. വർഗ്ഗീസ് മാത്യു അറിയിച്ചു

ഡിസംബർ 18 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന ‘Lessons and Carols Service’ തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് വികാരി അഭിപ്രായപ്പെട്ടു

വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ഈ ദേവാലയത്തിൽ ഏഷ്യൻ- ആഫ്രിക്കൻ വംശജരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.

ഗായക സംഘം ഡയറക്ടർ ലാറി വോൾഫ് , ഗായകർ കാത്തി വോൾഫ് , കേറ്റി ടോ , ചാൾസ് കാർട്ടിസ് , ഗാരി പ്രസ് എന്നിവരുൾപ്പെടുന്ന ഗായക സംഘം ഈ ദേവാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്
ഈ വർഷം ക്രിസ്തുമസ് ആഘോഷച്ചടങ്ങുകളുടെ ഭാഗമായി പള്ളി ഗായക സംഘത്തോടൊപ്പം അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനായ ഗായകൻ ശ്രീ. കെ ഐ അലക്സാണ്ടറും ഗാനങ്ങൾ ആലപ്പിക്കുന്നുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട് .
എല്ലാ ഞായറാഴ്ചകളിലും രാവിലെ പത്തു മണി മുതൽ പതിനൊന്നു മണി വരെയാണ് ‘ ഹോളി മാസ്സ്’ സമയം

ഡിസംബർ 24 നു വൈകുന്നേരം പതിനൊന്നു മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന ‘ Christmas Eve service ‘ നും എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ. വർഗ്ഗീസ് മാത്യു അറിയിച്ചു.

റിപ്പോർട്ട്   :  Jinesh Thampi

Author

Leave a Reply

Your email address will not be published. Required fields are marked *