കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഹൂസ്റ്റണ്‍ കിക്കോഫ് ഉജ്ജ്വലവിജയം

Spread the love

ഹൂസ്റ്റണ്‍: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍വച്ച് നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഹൂസ്റ്റണ്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന മീറ്റിംഗില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജമ്മി കുന്നശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. എച്ച്.കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കര അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ആദ്യ കിക്കോഫ് ഹൂസ്റ്റണില്‍വെച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിച്ച് നടത്തിയപ്പോഴും 2 മെഗാസ്‌പോണ്‍സേഴ്‌സും, 10 ഗ്രാന്റ് സ്‌പോണ്‍സേഴ്‌സും, 50 ല്‍പ്പരം സ്‌പോണ്‍സേഴ്‌സുമായി ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയുടെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷന്‍ കിക്കോഫില്‍ വിജയന്‍ & ലൂസി നെടുംചേരില്‍, ജറിന്‍ & ആനി മുട്ടത്തില്‍ എന്നിവരില്‍ മെഗാസ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു.

ഇതിനോടകം ഗ്രാന്റ് സ്‌പോണ്‍സേഴ്‌സായി മുന്നോട്ടുവന്ന സാജന്‍ മുടിയൂര്‍കുന്നേല്‍, ടോം കണ്ടാരപ്പള്ളിയില്‍, സാജു കൈതമറ്റത്തില്‍, ബിജോ കറുകപ്പറമ്പില്‍, തോമസ്‌കുട്ടി കണ്ടാരപ്പള്ളിയില്‍, ജെയിംസ് തെക്കനാട്ട്, റാഫി കിഴക്കേടശ്ശേരിയില്‍, ഫ്രാന്‍സിസ് ചെറുകര, ബാബു മുളയാനിക്കുന്നേല്‍, മാത്യു ചിറപ്പുറത്ത് എന്നിവര്‍ക്കും, 50 ല്‍പ്പരം സ്‌പോണ്‍സേഴ്‌സിനും കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍ നന്ദി രേഖപ്പെടുത്തി.

ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തിയ പ്രോഗ്രാമായതിനാല്‍ ഇനിയും അനേകംപേര്‍ മെഗാസ്‌പോണ്‍സേഴ്‌സായും ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സായും, ഹൂസ്റ്റണില്‍നിന്ന് വരുമെന്ന് എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജിമ്മി കുന്നശ്ശേരിയില്‍ അറിയിച്ചു. പരിപാടികള്‍ക്ക് ബോബി കണ്ടത്തില്‍, ഫില്‍സ് മാപ്പിളശ്ശേരിയില്‍, അനൂപ് ചെറുകാട്ടൂര്‍ മറ്റ് ഹൂസ്റ്റണിലെ കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : സൈമണ്‍ മുട്ടത്തില്‍

Author

Leave a Reply

Your email address will not be published. Required fields are marked *