പി.ടി. തോമസിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

Spread the love

വീക്ഷണം മുൻ ചീഫ് എഡിറ്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ് എം.എൽ.എയുടെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു.

കെഎഎസ് യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കേരള സാംസ്കാരിക രംഗത്ത് വലിയ സംഭാവനകൾ നൽകി. പരിസ്ഥിതി സംരക്ഷണ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

വിട്ടുവീഴ്ച എന്നൊരു വാക്കിനോട് വളരെ എതിർപ്പുണ്ടായിരുന്ന വ്യെക്തിത്വത്തിന്റെ ഉടമയായിരുന്നു പി ടി തോമസ് എന്നുള്ളത് അദ്ദേഹത്തെ രാഷ്ട്രീയ മണ്ഡപങ്ങളിൽ വെത്യസ്ഥനാക്കി. ശെരിയെന്നു തനിക്കറിയാവുന്ന കാര്യങ്ങളിൽ എത്ര വലിയ എതിർപ്പിനെയും താൻ അവഗണിച്ചിരുന്നു. സ്ഥാനമാനങ്ങളല്ല തന്റേതായ നിലപാടുകൾക്ക് വില കൽപ്പിച്ചു ഉറച്ചു നിന്നിരുന്ന ഒരാളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തോടും സാംസ്കാരിക കേരളത്തോടുമൊപ്പം ദുഖിക്കുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ്, പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ ആദരാഞ്ജലികളും അർപ്പിക്കുന്നതായി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *