ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി അംഗത്വ വിതരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി

Spread the love

കാനഡ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സംഘടിപ്പിച്ചു സജീവമാകുന്നതിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നിയമിച്ച ഒഐസിസി കാനഡ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിൻ്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കാനഡയിൽ നിന്നുള്ള നൂറു മെമ്പർഷിപ്പ് കാനഡ നാഷണൽ കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് കാലായിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് കൈമാറി. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി രണ്ടാമത്തെ ഘട്ടത്തെ പ്രവര്ത്തനങ്ങൾ ഉടന് പൂർത്തീകരിക്കുമെന്ന് പ്രിൻസ് കാലായിൽ പറഞ്ഞു . കാനഡ ഒ ഐ സി സി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു കെ പി സി സി പ്രസിഡന്റ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു ചടങ്ങിൽ ഒഐസിസി ഓഫീസ് സെക്രട്ടറി കെ.ജി ബാബുരാജ്, കെപിസിസി ഓഫീസ് സെക്രട്ടറി ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *