ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് സാമ്പത്തിക ആനുകൂല്യത്തിനായി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് സാമ്പത്തിക ആനുകൂല്യത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. സ്കൂളുകളെ എ,ബി,സി,ഡി ഗ്രേഡുകൾ ആയി തിരിച്ചാണ് സാമ്പത്തിക ആനുകൂല്യം നൽകുന്നത്.

2021 – 22 സാമ്പത്തിക വർഷത്തിൽ ഗ്രാൻഡ് നൽകുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി അർഹതയുള്ള സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://www.ssportal.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 27 ആണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളിൽ നിന്നും രജിസ്ട്രേഷൻ നൽകിയിട്ടുള്ള സ്കൂളുകൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂവെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

Leave Comment