രമേശ് ചെന്നിത്തല ഇന്നു (23.1.22) തിരുവനന്തപുരം ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനം

കേരളത്തിൽ നടക്കുന്നത് ഓൺലൈൻ ഭരണം.
കോവിഡ് പ്രതിരോധം – ഡോളോയിൽ.
ഡോളോക്ക് നന്ദി: രമേശ് ചെന്നിത്തല.

തിരുവനന്തപുരം: 1.കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് കാട്ടുതീ പോലെ പടരുന്നുപാർട്ടി പരിപാടികൾ കൊഴിപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ല. സമ്മേളനത്തിൽ

പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിൻ്റെ താല്പര്യം പാർട്ടി താല്പര്യം മാത്രമാണ്. ഇത് ഇത്ജന വഞ്ചനയാണു ഇപ്പോൾ സമ്മേളനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയിൽ അധിപത്യം സ്ഥാപിക്കാൻ കൊവിഡ് സമയത്തും വ്യഗ്രതയാണ്.
ഉദ്യോഗസ്ഥർ എത്ര മാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസർകോട് കളക്ടറുടെ നടപടി. പണ്ട് 5 പേർ സമരം ചെയ്തപ്പോൾ ഭക്ഷണം കൊടുക്കാൻ പോയപ്പോൾ മരണത്തിൻ്റെ വ്യാപാരികൾ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് മാത്യക കാണിക്കേണ്ട പാർട്ടിയാണ് ലംഘിക്കുന്നത്. ടിപി ആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. കഴിഞ്ഞ ദിവസം രാത്രി കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തനകൻ സ്വകാര്യ ഹോസ്പിറ്റൽ ഉൽപ്പടെ ചികിത്സക്ക് എത്തിയിട്ടും മണിക്കുറുകളോളം ആംബുലൻസിൽ കഴിയേണ്ടിവന്നത് സർക്കാർ കണ്ണ് തുറന്നു കാണണം

2. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാരാണ് അവരുടെ ജീവന്‍ വച്ച് കളിക്കുന്നത്. ഇത് തീക്കളിയാണ്. ഇതിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്.

. കാസര്‍കോട്ടും തൃശ്ശൂരും സി.പി.എം സമ്മേളനം നടത്തുന്നതിന് വേണ്ടി രോഗവ്യാപന നിരക്ക് കുറച്ചു കാട്ടുകയും കണക്കുകളില്‍ കൃത്രിമം കാട്ടുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. ജനങ്ങളോട് ആഭിമുഖ്യമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇങ്ങനെ ചെയ്യാന്‍ കഴിയില്ല.

3. അധികാരത്തിന്റെ ഗര്‍വ്വം ജനങ്ങളോടുള്ള പുച്ഛവും അഹങ്കാരവുമാണ് സി.പി.എം നടപടികളില്‍ കാണുന്നത്.

4. കാസര്‍കോട്ട് പൊതു പരിപാടികളില്‍ പങ്കെട
ുക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ഉത്തരവിറക്കിയ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി ഉത്തരവിന്റെ മഷി ഉണന്നതിന് മുന്‍പ് അത് പിന്‍വലിപ്പിച്ചത് ആരാണ് എന്ന് വ്യക്തമാക്കണം. കളക്ടര്‍മാരെ രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവ മാത്രമായി മാറ്റുകയാണ് സി.പി.എം ചെയ്യുന്നത്.
5. കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് കള്ളക്കണക്കുകള്‍ നിരത്തിയുള്ള സി.പി.എമ്മിന്റെ ന്യായം വാദത്തിനായി അംഗീകരിച്ചാല്‍ പോലും നിലവില്‍ ബാധകമായ പൊതുവായ നിബന്ധന അനുസരിച്ച് ഹാളിനുള്ളില്‍ 75 പേരും തുറന്ന സ്ഥലത്ത് 150 പേരും മാത്രമേ പാടുള്ളൂ. പക്ഷേ കാസര്‍കോട്ട് അടച്ചിട്ട ഹാളില്‍ ഇന്നലെ സമ്മേളനം നടത്തിയത് 185 പേരാണ്. തൃശ്ശൂരില്‍ 175 പേരും.

സി.പിഎം സമ്മേളനം നടക്കുന്നതിനാല്‍ വൈറസ് ആ പ്രദേശത്ത് വരില്ലെന്നാണോ സി.പി.എം കരുതുന്നത്?

6. പൊതുജനങ്ങള്‍ക്ക് വിവാഹത്തിനും മരണത്തിനും 50 പേരും 20 പേരും എന്നൊക്കെ കര്‍ശനമായി ചുരുക്കുമ്പോഴാണ് ഭരണ കക്ഷി ഈ തോന്ന്യാസം കാണിക്കുന്നത്. ഇത് പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്?

7. ഭരണം നടത്തുന്ന സി.പി.എമ്മിന് തിരുവാതിര കാളിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ആളെ വച്ച് കല്യാണം നടത്തിയാല്‍ എന്താ കുഴപ്പമെന്ന് ജനങ്ങള്‍ ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?

8. നിയന്ത്രണങ്ങള്‍ പാലിച്ച് മാതൃക കാട്ടേണ്ടവരാണ് ഭരണം കയ്യാളുന്നവര്‍. അതാണ് ലംഘിച്ചിരിക്കുന്നത്.

9. ടി.പി.ആര്‍ അശാസ്ത്രീയമാണെന്നും അത് നോക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. എന്നാല്‍ പരമപവിത്രമായ കണക്കായി നേരത്തെ ടി.പി.ആറി നെ പൊക്കി കാണിച്ചിരുന്നത് മുഖ്യമന്ത്രിയല്ലേ? കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ടി.പി.ആര്‍ കേരളത്തില്‍ ഏറ്റവും കുറവാണെന്നും അതിനാല്‍ രോഗവ്യാപനത്തെ ചെറുക്കുന്നതില്‍ കേരളം ഒന്നാമതാണെന്നുമല്ലേ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

10. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് കഴിഞ്ഞപ്പോള്‍ ടി.പി.ആറിനെ നോക്കണ്ട എന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. സൗകര്യമനുസരിച്ച ഓരോന്നു മാറ്റി മാറ്റി പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

11. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ് എഴുതിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്?

12. അന്ന് ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മൂടിവച്ചും മരണങ്ങള്‍ മറച്ചു വച്ചും ഖ്യാതി അടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ഇന്നും സര്‍ക്കാര്‍ ചെയ്യുന്നത് മറ്റൊരു കള്ളക്കളിയാണ്.

13. രോഗം നിയന്ത്രിക്കുന്നതിനെക്കാല്‍ അഴിമതിക്കായിരുന്നു സർക്കാരിന് താത്പര്യം. സ്പ്രിംഗളര്‍ കൊള്ള ഞാന്‍ പുറത്തു കൊണ്ടു വന്നതിനാല്‍ അത് നടക്കാതെ പോയി. എന്നാല്‍ അന്ന് പര്‍ച്ചേസിന്റെ മറവില്‍ നടന്ന കൊടും കൊള്ളയുടെ കഥകള്‍ ഇപ്പോള്‍ പുറത്തു വരികായാണ്. രോഗത്തിന്റെ മറവില്‍ കോടികളാണ് കൊള്ളയടിച്ചത്.
14 അതിന്റെ ഫയലുകള്‍ പോലും മോഷ്ടച്ച് കടത്തിയിരിക്കുന്നു.

15. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് രണ്ട് വാക്‌സീന്‍ ഉണ്ടെങ്കിലും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ആയാലും ക്വാറന്റയിന്‍ വേണെന്ന് നിബന്ധന ദ്രോഹകരമാണ്. അത് ഒഴിവാക്കണം.
*സർക്കാരിൻ്റെ വീഴ്ചകൾ*

ഒന്ന്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി രോഗവ്യാപനം കലശലാക്കി.

രണ്ട്. സമയത്തിന് കോളേജുകളും വിദ്യാഭ്യാസ സ്ഥപനങ്ങളും അടച്ചില്ല. കുടുംബശ്രീ തിരഞ്ഞെടുപ്പ പോലെ ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടികള്‍ നിയന്ത്രിച്ചില്ല.

മൂന്ന്: മൂന്നാം തരംഗം വരികയാണെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും മുന്നൊരുക്കങ്ങള്‍ നടത്തിയില്ല.

നാല്: ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ, മറ്റു സംവിധാനങ്ങളോ ഒരുക്കിയില്ല.

അഞ്ച്: കോവിഡ് രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തതു പോലെ വീടുകളില്‍ വൈദ്യസഹായം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയില്ല.

ആര്: വീടുകളില്‍ എല്ലാവര്‍ക്കും ഒന്നിച്ച് രോഗബാധ ഉണ്ടായി പുറത്തിറങ്ങാന്‍ കിയാത്ത ഒട്ടനവധി കേസുകള്‍ ഉണ്ട്. ഇവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയില്ല. സാമൂഹ്യ അടുക്കള സംവിധാനം ഇത്തവണ ആരംഭിച്ചില്ല.

ഏഴ്; പ്രാഥമിക ചികിത്സക്കുള്ള സി.എഫ്.എല്‍.സികള്‍ കാലേ കൂട്ടി സജ്ജമാക്കിയില്ല. ( പഞ്ചായത്ത് തലത്തില്‍ ഇനിയെങ്കിലും ഇവ ആരംഭിക്കണം.)

ഏഴ്: രോഗവ്യാപനം കാരണം തൊഴില്‍ നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നില്ല.

Leave Comment