ലാബ് ടെക്‌നീഷ്യന്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

Spread the love

കോട്ടയം: കോട്ടയം ജില്ലാ ടി.ബി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എ.സി.എസിന്റെ മൊബൈല്‍ ഐ.സി.റ്റി.സി. യൂണിറ്റില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.എസ്.സി. എം.എല്‍.റ്റി യോഗ്യതയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കിൽ ഡി.എം.എല്‍.റ്റി യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടാകണം. . കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. ഐ.സി.റ്റി.സി/ പി.പി.റ്റി.സി.റ്റി / എ.ആര്‍.റ്റി. സെൻ്ററിൽ അഞ്ചുവര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ വേതനം 13000 രൂപ.
അപേക്ഷ dtbckottayam@gmail.com എന്ന വിലാസത്തില്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷ കര്‍ക്ക് മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ചിനകം ഇ-മെയില്‍ മുഖേന അറിയിപ്പ് നല്‍കും. അറിയിപ്പ് ലഭിക്കുന്നവർ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ ടി.ബി. സെന്ററില്‍ ഹാജരാകണം .. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ -0481 2303965.

Author

Leave a Reply

Your email address will not be published. Required fields are marked *