മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി

Spread the love

തൊഴിൽ സംരംഭകർക്ക് പ്രോത്സാഹനവുമായി തൊഴിൽവകുപ്പ്.

തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. സംസ്ഥാനത്ത് തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച സ്ഥാപനം കണ്ടെത്തി അംഗീകരിക്കുന്നതിനും പൊതുജനങ്ങളുടെ മുൻപിൽ മികച്ച ഒരു മാതൃകയായി അവതരിപ്പിച്ച് ആദരിക്കുന്നതിനുമായി ഓരോ മേഖലയിലും ഏറ്റവും മികച്ച സ്ഥാപനത്തെ കണ്ടെത്തി, മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം, CM’s Award for Excellence ഇത്തവണ നൽകും.പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

*തൊഴിൽ മേഖലകൾ*

1. ടെക്സ്റ്റൈൽ ഷോപ്പുകൾ

2. ഹോട്ടലുകൾ (ഹോട്ടൽ, റസ്റ്റോറന്റ് )

3. സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ

4. ജൂവല്ലറികൾ

5. സെക്യൂരിറ്റി സ്ഥാപനങ്ങൾ

6. ഹൗസ്ബോട്ടുകൾ

7. ഐ.ടി.സ്ഥാപനങ്ങൾ

8. നിർമ്മാണ സ്ഥാപനങ്ങൾ

9. ഫാക്ടറികൾ

10. ഓട്ടോമൊബൈൽ ഷോറൂമുകൾ

11. ക്ലബ്ബുകൾ

12. മെഡിക്കൽ ലാബുകൾ (മെഡിക്കൽ ലാബ് & എക്സറേ, സ്‌കാനിങ് സെന്ററുകൾ )

മുഖ്യമന്ത്രിയുടെ പുരസ്കാരത്തിനു പുറമേ പോയിന്റു നിലയിൽ മുന്നിൽ വരുന്ന മികച്ച സ്ഥാപനങ്ങൾക്ക് വ്രജ, സുവർണ്ണ എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ നൽകും.

Author

Leave a Reply

Your email address will not be published. Required fields are marked *