ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ 26ന് തിരുവനന്തപുരത്ത്; ചരിത്ര സംഭവത്തിന് സാക്ഷിയാവാന്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റ് ഒരുങ്ങി

Spread the love

തിരുവനന്തപുരം : അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ കേരളാ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 26 രാവിലെ കഴക്കൂട്ടം മാജിക് പ്ലാനെറ്റില്‍ 10 ന് ആരംഭിക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാട സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷം വഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാര സമര്‍പ്പണം ഉച്ചയ്ക്ക് നടക്കും. മലയാള ഭാഷയുടെ വികസനത്തിനായി ഫൊക്കാന ഏര്‍പ്പെടുത്തിയതാണ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ സമര്‍പ്പിക്കപ്പെടുന്ന മലയാളത്തിലെ മികച്ച ഗവേഷണ പ്രബന്ധത്തിനാണ് അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാഷാ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. അമ്പതിനായിരം രൂപവീതമാണ് അവാര്‍ഡ് തുക. കണ്‍വെന്‍ഷനില്‍ മീഡിയാ സെമിനാര്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള മറ്റു സെമിനാറുകള്‍ എന്നിവയും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കും.

Picture3വിവിധ വകുപ്പ് മന്ത്രിമാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയ -സാമൂഹ്യ നേതാക്കള്‍, സാഹിത്യകാരന്മാര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നും എത്തിയ ഫൊക്കാന അംഗങ്ങളടക്കം അഞ്ഞൂറില്‍ പരം പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ 2022 ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ ഭിന്നശേഷിക്കാരായ മാജിക് വിദ്യാര്‍ത്ഥികള്‍ കണ്ണുകെട്ടി ബൈക്കോടിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

മാജിക് പ്ലാനറ്റിന്റെ ഡയറക്ടറും മജീഷ്യനുമായ ഗോപിനാഥ് മുതുകാടാണ് കണ്‍വെന്‍ഷന്റെ രക്ഷാധികാരി. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജന.സെക്രട്ടറി സെമണ്‍ ആന്റണി, ഫൊക്കാന ഇന്റര്‍ നാഷണല്‍ കോ-ഓഡിനേറ്ററും മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പള്ളി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്, ട്രഷറര്‍ സണ്ണി മറ്റമന, വിമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ കലാ ഷാഹി, തോമസ് തോമസ് (വൈസ് പ്രസിഡന്റ്), ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ചാക്കോ കുര്യന്‍, അഡീഷണല്‍ അസോസിയേററ്റ് ട്രഷറര്‍ ബിജു കൊട്ടാരക്കര, അസോസിയേറ്റ് സെക്രട്ടറി ഡോ മാത്യു വര്‍ഗീസ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വിപിന്‍ രാജ് ( അസോസിയേറ്റ് ട്രഷറര്‍), നാഷണല്‍ കോ-ഓഡിനേറ്റര്‍ ലീലാ മാരറ്റ് തുടങ്ങിവയരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.

Picture2

കണ്‍വെന്‍ഷന്റെ മുന്നോടിയായി,ചരിത്രത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരായ മാജിക് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കണ്ണുകെട്ടിയുള്ള ബൈക്ക് റൈസിംഗ് നടക്കും. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബൈക്ക് റൈസിംഗ് 25 വെള്ളിയാഴ്ച രാവിലെ 10.30 ന് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നിന്നും ആരംഭിക്കും. ലോക ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ കണ്ണ് കെട്ടിയുള്ള ബൈക്ക് റൈസിംഗ് നടത്തുന്നത്. പ്രോഗ്രാമിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ ഐ പി എസ് മുഖ്യാതിഥിയാവും. കഴക്കൂട്ടം ഫിലിം ആന്ററ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ് കുട്ടി ആഗസ്റ്റി ഫ്ളാഗ് ഓഫ് ചെയ്യും. അസി. പൊലീസ് കമ്മീഷണര്‍ ഹരി സി എസ് ചടങ്ങില്‍ പങ്കെടുക്കും. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷം വഹിക്കും. ജന. സെക്രട്ടറി സൈമണ്‍ ആന്റണി, ഇന്റര്‍നാഷണന്‍ കോ-ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി തുടങ്ങി ഫൊക്കാന ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നതിനാലാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മാജിക് ഷോയോടെ സമ്മേളനത്തിന് തുടക്കം കുറിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *