ഇന്റർനാഷണൽ വിമൻസ് ഡേ യും ആസാദി കാ മഹോത്സവവും മാർച്ച് അഞ്ചിന് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ന്യൂയോർക്കിൽ

ഫിലഡെൽഫിയ : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറം ഇന്റർനാഷണൽവിമൻസ് ഡേയും കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവും ഇന്ത്യയുടെ സംയുക്തമായി കോൺസുലേറ്റ്ജനറൽ ഓഫ് ഇന്ത്യയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് വെച്ച് മാർച്ച് 5 ശനിയാഴ്ച മൂന്നു മുതൽ 5 മണി വരെനടത്തപ്പെടുന്നതാണ്. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ രൺദീപ് ജയ്സ്വാൾ ചീഫ് ഗസ്റ്റ് ആയും രാജേശ്വരി usa സുപ്രീം കോർട്ട് ആക്ടിങ് ജഡ്ജ് രാജരാജേശ്വരി മുഖ്യ പ്രാസംഗിക ആയും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

ന്യൂയോർക്കിൽ ക്രിമിനൽ കോടതി ജഡ്ജിയായി നിയമിതയായ രാജരാജേശ്വരി ആദ്യത്തെ ദക്ഷിണേഷ്യൻവനിതാ ക്രിമിനൽ ജഡ്ജിയും ആദ്യത്തെ ഇന്ത്യൻ അമേരിക്കനുമാണ്.

അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ലിംഗ അസമത്വങ്ങളെക്കുറിച്ച്അവബോധം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പിന്തുണ വർദ്ധിപ്പിക്കുന്നതിനും ഒരു ആഗോളപ്ലാറ്റ്ഫോം നൽകുന്നു. സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ സംഭാവനകൾക്കുള്ളസുപ്രധാനമായ അംഗീകാരമാണ് ദിനം.

ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം അവകാശപ്പെടാംന്യൂയോർക്കിലെ പ്രശസ്തമായ ആരോമ റസ്റ്റോറന്റിൽ അത്താഴ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് നിഷ പിള്ള- (917) 445-0101, സെക്രട്ടറി മില്ലി ഫിലിപ്പ്-(215) 620-6209, Dr. തങ്കം അരവിന്ദ് -പ്രസിഡണ്ട് അമേരിക്ക റീജിയൻ, ഹരി നമ്പൂതിരി – ചെയർമാൻ അമേരിക്ക റീജിയൻ

വാർത്ത സന്തോഷ് എബ്രഹാം

Leave Comment