ലോകാരോഗ്യദിനാചരണം: സിഗ്‌നേച്ചര്‍ ക്യാംപെയന്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

Spread the love

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാംപെയ്ന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.എന്‍. പത്മകുമാരി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, ഡോ.നിരണ്‍ ബാബു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ബോധവല്‍ക്കരണ സെമിനാര്‍, സ്‌കിറ്റ്, എക്സിബിഷന്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോള്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.എന്‍. പത്മകുമാരി വിഷായവതരണം നടത്തി. സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. ഡി. ബാലചന്ദര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു.അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ജിബി വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ സി.കെ. അന്നമ്മ, നഴ്സിംഗ് സൂപ്രണ്ട് കെ. മിനിമോള്‍, ജില്ലാ പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ അനു അലക്സ് എന്നിവര്‍ പങ്കെടുത്തു. നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *