150 കഴുകന്‍മാര്‍ കൊല്ലപ്പെട്ട സംഭവം. 8 മില്യണ്‍ നഷ്ടപരിഹാരം

Spread the love

ബില്ലിംഗ്സ്(മൊണ്ടാന): അമേരിക്കയിലെ വലിയ എനര്‍ജി കമ്പനിയായ ഇ.സ്.ഐ. കമ്പനിയുടെ വിന്റ്ഫാംസില്‍(ണശിറളമൃാ) 150 കഴുകന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 8 മില്യണ്‍ ഡോളര്‍ പിഴയടക്കുന്നതിന് വിധിച്ചതായി ഏപ്രില്‍ 6 ബുധനാഴ്ച ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു.

യു.എസ്സിലെ എട്ടു സംസ്ഥാനങ്ങളിലാണ് വിന്റ് ഫാമിന്റെ പ്രവര്‍ത്തനം മൂലമാണ് കഴുകന്മാര്‍ കൊല്ലപ്പെട്ടത്. കമ്പനിക്കെതിരെ ബേര്‍ഡ് ട്രീറ്റി ആക്റ്റ് ലംഘിച്ചതിനാണ് ക്രിമിനല്‍ കേസ്സെടുത്തിരുന്നത്. 2012 മുതല്‍ വിന്റ് മില്ലിന്റെ പ്രവര്‍ത്തനമൂലമാണ് 150 കഴുകന്മാര്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കാലിഫോര്‍ണിയ, ന്യൂമെക്സിക്കൊ, നോര്‍ത്ത് ഡക്കോട്ട കൊളറാഡൊ, മിഷിഗണ്‍, അരിസോണ, ഇല്ലിനോയ്, വയോമിംഗ് തുടങ്ങിയവയാണ് എട്ട് സംസ്ഥാനങ്ങള്‍.

Picture2

ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് ഈറ കമ്പനിയുടെ സമ്പാണ് ഇ.എസ്.ഐ. നെക്സ്റ്റ് ഈറ കമ്പനിക്ക് അമേരിക്കയില്‍ ആകെ 100 വിന്റ് ഫാമുകളാണ് ഉള്ളത്. കഴുകന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഒന്നും കമ്പനി സ്വീകരിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

മന:പൂര്‍വ്വമല്ലാത്ത കഴുകന്മാരുടെ മരണത്തിന് കമ്പനി ഉത്തരവിട്ടില്ല എന്നാണ് നിയമം അനുസാനിക്കുന്നതെന്ന് കമ്പനി വാദിച്ചു. അമേരിക്കയുടെ ദേശീയ ചിഹ്നമായ കഴുകന്മാരുടെ എണ്ണം രാജ്യത്ത് 300,0000 തന്നെ.

കൊല്ലപ്പെട്ട ഓരോ കഴുകനും 29623 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാണെന്ന് പ്രസിഡന്റ റബേക്ക ക്വച്ച പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *