വരുമാനം ഉറപ്പു നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സുമായി എഡ്ല്‍വെയ്‌സ് ടോക്കിയോ

കൊച്ചി: ഹ്രസ്വ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം വരുമാനം കൂടി ഉറപ്പു നല്‍കുന്ന പുതിയ പോളിസി എഡ്ല്‍വെയ്‌സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. ഗ്വാരണ്ടീഡ് ഇന്‍കം സ്റ്റാര്‍ എന്ന ഈ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വ്യക്തികള്‍ക്ക് സാമ്പത്തിക സ്ഥിരതയും ഭാവി ആവശ്യങ്ങള്‍ക്കായി വരുമാനവും ഉറപ്പു നല്‍കുന്നതാണ്. നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും എന്ന ഇരട്ട നേട്ടമാണ് ഇത് ഉറപ്പാക്കുന്നത്. ഫ്‌ളെക്‌സിബി ള്‍ ഇന്‍കം ഒപ്ഷന്‍, ലാര്‍ജ് ഇന്‍കം ഒപ്ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലായി ഉപഭോക്താക്കള്‍ക്ക് ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപരീതി തെരഞ്ഞെടുക്കാം.

വരുമാന സ്ഥിരതയും ഇന്‍ഷുറന്‍സ് പരിരക്ഷയും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പോളിസികള്‍ക്ക് ഇപ്പോള്‍ ആവശ്യമേറിയിരിക്കുകയാണ്. ഈ പുതിയ പോളിസിയിലൂടെ ഉപഭോക്താക്കള്‍ക്ക് ഇതാണ് ഞങ്ങള്‍ നല്‍കുന്നത്- എഡ്ല്‍വെയ്‌സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുബ്രജിത് മുഖോപാധ്യയ പറഞ്ഞു.

ഏറ്റവും ചുരുങ്ങിയ പ്രീമിയം കാലാവധി അഞ്ചു വര്‍ഷമാണ്. ഈ പോളിസിയിന്‍മേല്‍ വായ്പ, കുടുംബ വരുമാന ആനുകൂല്യം ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Report : Asha Mahadevan (Account Executive )

Leave Comment