ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബസംഗമം ടിക്കറ്റ് വിതരണോത്ഘാടനം – ബെഞ്ചമിന്‍ തോമസ് പി.ആര്‍.ഓ

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 4-ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മാര്‍ത്തോമ്മശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച്(5000.St.Charles Rd, Bellwood) നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിക്കുന്നു. ചിക്കാഗോയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഒരുവേദിയില്‍ ഒത്തുചേരുമ്പോള്‍, ‘ക്രിസ്തുവില്‍ നാം ഒന്ന്’ എന്ന സന്ദേശം കൂടുതല്‍ അര്‍ത്ഥവത്താവുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍, കുടുംബസംഗമത്തില്‍ നിന്നും ലഭിയ്ക്കുന്ന വരുമാനം കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന് ഉപയോഗിക്കുന്നു.

കുടുംബസംഗമത്തിന്റെ ടിക്കറ്റ് വിതരണോത്ഘാടനം, റവ.ഫാ.ഹാം ജോസഫ് (ചെയര്‍മാന്‍) ജോര്‍ജ്ജ് പണിക്കര്‍(ജന.കണ്‍വീനര്‍) എന്നിവര്‍ ആദ്യ ടിക്കറ്റ് മെഗാ സ്‌പോണ്‍സര്‍ ബിജോയി സഖറിയയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

ജൂണ്‍ നാല് ശനിയാഴ്ച 5 മണിക്ക് സ്‌നേഹവിരുന്നോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍, ചിക്കാഗോ ചെണ്ട ക്ലബിന്റെ ചെണ്ടമേളം, പൊതുസമ്മേളനം, 15 ദേവാലയങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണശബളമായ നൃത്തങ്ങള്‍, സ്‌കിറ്റുകള്‍, ഗാനങ്ങള്‍, ഉപകരണ സംഗീതം തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങള്‍ നിറഞ്ഞകലാപ്രകടനങ്ങള്‍ അരങ്ങേറും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദബാദ് ഭദ്രാസനാധിപന്‍ എച്ച്.ജി.ഡോ. ഗീവര്‍ഗീസ് മോര്‍ യൂലിയോസ് വചന സന്ദേശം നല്‍കി സന്ദേശം ഉല്‍ഘാടനം ചെയ്യും.

ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹത്തില്‍ നിന്നും, ജനുവരി 2020 മുതല്‍ മെയ് 2022 വരെയുള്ള കാലഘട്ടങ്ങളില്‍ വിവാഹിതരായ യുവ ദമ്പതികളെ അനുമോദിക്കുന്ന ചടങ്ങും ക്രമീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും, റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് സമ്മേളനത്തിന്റെ സമാപനത്തില്‍ വളരെ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.

ഈ സ്‌നേഹ സംഗമത്തിലേക്ക് ഏവരെയും കുടുംബസമ്മേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിക്കുന്നു. റവ.ഫാ.ഹാം ജോസഫ്(ചെയര്‍മാന്‍), ജോര്‍ജ്ജ് പണിക്കര്‍(ജന.കണ്‍വീനര്‍), ജാസ്മിന്‍ ഇമ്മാനുവേല്‍(കണ്‍വീനര്‍), ബെഞ്ചമിന്‍ തോമസ്(പ്രോഗ്രാം കോര്‍ഡിനേറ്റര്‍) കൂടാതെ 20 പേര്‍ അടങ്ങുന്ന സബ് കമ്മറ്റിയും കുടുംബസംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ചിക്കാഗോ എക്യൂ.കൗണ്‍സില്‍ രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരും, റവ.മോണ്‍. തോമസ് മുളവനാല്‍(പ്രസിഡന്റ്), റവ.ഫാ.എബി ചാക്കോ(വൈ.പ്രസിഡന്റ്) ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി), സാം തോമസ്(ജോ.സെക്രട്ടറി), പ്രവീന്‍ തോമസ്(ട്രഷറര്‍), ബിജോയി സഖറിയ(ജോ.ട്രഷറര്‍) എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എക്യൂ.കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു. വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള 80 അംഗങ്ങള്‍ എക്യൂ.കൗണ്‍സിലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.മോണ്‍ തോമസ് മുളവനാല്‍ : 310-709-5111 റവ.ഫാ.ഹാം ജോസഫ്: 708-856-7490 ജോര്‍ജ്ജ് പണിക്കര്‍: 847-401-7771 ഏലിയാമ്മ പുന്നൂസ്- 224-425-6510 പ്രവീണ്‍ തോമസ് : 847-769-0050

 

Leave Comment