13കാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി; മാതാവിന് 30 വര്‍ഷം തടവ്

Spread the love

റിച്ച്‌മോണ്ട് (ടെക്‌സസ്): 13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്തു കൊടുത്ത മാതാവ് കുറ്റക്കാരിയാണെന്ന് ഫോര്‍ട് ബെന്‍ഡ് കോടതി വിധിച്ചു. കഴിഞ്ഞ ദിവസമാണ് ഈ അസാധാരണ വിധി ഉണ്ടായത്. ചെറി പെയ്ടണ്‍ എന്ന 43കാരിയായ മാതാവിന് 30 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

Picture

2017ലാണ് ലൈംഗിക ചൂഷണത്തിന് വിധേയയായ കുട്ടി ഡോക്ടറോട് വിവരങ്ങള്‍ വിശദീകരിച്ചത്. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനെ എല്ലാവിധത്തിലും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതായി കുട്ടി അറിയിച്ചു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മാതാവ് തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും, അത് തന്റെ മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അറിയിച്ചു.

അധികൃതരുടെ ശ്രദ്ധയില്‍ വിവാഹത്തിനു ഒരു വര്‍ഷം മുന്‍പു തന്നെ പ്രായമുള്ളയാളുടെ ഭാര്യയായിരുന്നു പെണ്‍കുട്ടിയെന്ന് പ്രോസിക്യൂട്ടേഴ്‌സ് കണ്ടെത്തിയിരുന്നു. ടെക്‌സസില്‍ നിയമപരമായ വിവാഹപ്രായം 18 വയസാണ്. എന്നാല്‍ ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 16 വയസുള്ള കുട്ടികള്‍ക്കും വിവാഹിതരാകുന്നതിന് ടെക്‌സസ് നിയമം അനുമതി നല്‍കുന്നുണ്ട്.

ഈ സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത 47കാരനായ സ്റ്റീവന്‍ കാര്‍ട്ടിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 ജൂണ്‍ 22 നാണ് ഇതു സംബന്ധിച്ച് പൊലീസ് കേസെടുക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *