
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പൂര നഗരി സന്ദര്‍ശിച്ച മന്ത്രി
തിരുവമ്പാടിയിലെ ചമയ പ്രദര്‍ശനം കണ്ടു. തൃശൂര്‍പൂരത്തിന്റെ തയ്യാറെടുപ്പുകള്‍ മന്ത്രി ഭാരവാഹികളുമായി ചര്‍ച്ച ചെയ്തു. ഇത്തവണത്തെ തൃശൂര്‍ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷീന സുരേഷിനെ മന്ത്രി നേരില്‍ കണ്ട് ആശയവിനിമയം നടത്തി. തിരുവമ്പാടിയുടെ കരിമരുന്ന് വിസ്മയത്തിന് ഷീനയാണ് തിരികൊളുത്തുന്നത്. തൃശൂര്‍ പൂര വെടിക്കെട്ടിന് ലൈസന്‍സ് നേടുന്ന ആദ്യ വനിതയാണവര്‍. ഷീനയ്ക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.
—
Leave Comment