വാഹനാപകടത്തെത്തുടർന്നണ്ടായ വെടിവെപ്പിൽ 16കാരൻ കൊല്ലപ്പെട്ടു – പി പി ചെറിയാൻ

Spread the love

ഡാളസ് – ചൊവ്വാഴ്ച രാത്രിയുണ്ടായ ഒരു ചെറിയ കാർ അപകടത്തെത്തുടർന്നു 16 വയസ്സുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ ഡാളസ് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു ,
.പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 5000 ഡോളത് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്

ഷൈലോ ലെയ്‌നിന് സമീപമുള്ള വൈറ്റ് റോക്ക് തടാകത്തിന് കിഴക്ക് സാന്താ അന്ന അവന്യൂവിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ കൊല്ലപ്പെട്ട യുവാവും മറ്റ് മൂന്ന് പേരും ഉണ്ടായിരുന്നു, കാർ മറ്റൊരു വാഹനത്തിന്റെ സൈഡ് മിററിൽ ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഇതിനെ തുടർന്ന് മറ്റേ കാറിൽ ഉണ്ടായിരുന്നയാൾ യുവാക്കളുടെ കാറിനു നേരെ തിരിഞ്ഞ് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന വെടിയേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.ഈ കേസിൽ പൊലീസ് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വാഹനം എസ്‌യുവി അല്ലെങ്കിൽ ട്രക്ക് ആണെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *