സർക്കാരിന്റെ രണ്ടാം വാർഷികം: ഷോർട്ട് വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു

Spread the love

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മിഴിവ് 2023 ഓൺലൈൻ ഷോർട്ട് വീഡിയോ മത്സരത്തിൽ തിരുവനന്തപുരം കുന്നുകുഴി വരമ്പശേരി ജംഗ്ഷൻ എൽ. വി. എം. ആർ. എയിൽ ജിതിൻ ജോർജ് സേവ്യറിന് ഒന്നാം സ്ഥാനം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം. തിരുവനന്തപുരം സി പി ആർ എ 48ൽ ദിനേശ് പപ്പനാണ് രണ്ടാം സ്ഥാനം. 50,000രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. തിരുവനന്തപുരം നാലാഞ്ചിറ പനവിള കുഴിവിള പച്ചരിച്ചാൽ എൻ. സന്തോഷ്‌കുമാറിനാണ് മൂന്നാം സ്ഥാനം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം. അഞ്ച് പേർക്ക് 10,000 രൂപയുടെ പ്രോത്സാഹന സമ്മാനമുണ്ട്. തിരുവനന്തപുരം പേരൂർക്കട ദേവിനഗർ എടക്കുളം എം. എസ്. മനീഷ്‌കുമാർ, കോഴിക്കോട് മടവൂർ നന്ദിയാട് വീട്ടിൽ അർജ്ജുൻ, മലപ്പുറം പെരിമ്പലം തൊടുമണ്ണിൽ ഹൗസിൽ സലിം ടി. പെരിമ്പലം, കാസർകോട് തട്ടാരക്കടവ് തൃക്കരിപ്പൂർ മോളോത്ത് വളപ്പിൽ ഹൗസിൽ ബിജു എം. വി, തിരുവനന്തപുരം കുന്നുംപുറം ലെയിൻ മുട്ടട, ടിസി XII/890 (2)ൽ യു. ആർ. ഗൗരികൃഷ്ണ എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അർഹരായത്.

Author

Leave a Reply

Your email address will not be published. Required fields are marked *