വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ : ഒരുക്കങ്ങൾ പൂർത്തിയായതായി – സന്തോഷ് എബ്രഹാം

Spread the love

ന്യു ജേഴ്‌സി : വേൾഡ് മലയാളി കൗൺസിലിന്റെ ബൈനിയിൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടക്കൽ അറിയിച്ചു ഇന്ന് വൈകിട്ട് 5 45 -നു ന്യൂജേഴ്സി വുഡ്ബ്രിഡ്ജിലുള്ള എ പി എ ഹോട്ടലിൽ വച്ച് കൺവെൻഷന് തിരശ്ശീല ഉയരും. വിശിഷ്ട അതിഥികളെല്ലാം എത്തിച്ചേർന്നതായി അറിയിച്ചു

ഗ്ലോബൽ പ്രസിഡന്റ് ടി പി വിജയനെ കോൺഫ്രാൻസ് ഭാരവാഹികൾ എയർപോർട്ടിൽ നിന്നും സ്വീകരിച്ചു. മുൻ അംബാസഡർ ടി പി ശ്രീനിവാസൻ, ഡി.ജി.പി ടോമിൻ തച്ചങ്കരി തുടങ്ങിയവരും എത്തി. കൺവൻഷൻ ഏപ്രിൽ 30 ഞായറാഴ്ച സമാപിക്കും

ഇന്നു വൈകിട്ട് 9 45 മുതൽ പ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി നയിക്കുന്ന ഗാനമേളയിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നു ഏകദേശം 300 ഓളം അംഗങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ നല്ല രീതിയിലുള്ള പ്രതികരണം ആണ് അംഗസംഘടനകളുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ കോൺഫ്രൻസ് കൺവീനർ ജിനേഷ് തമ്പി അറിയിച്ചു

നാളെ (ഏപ്രിൽ 29) വൈകിട്ട് 6 30 മുതൽ ഏഷ്യാനെറ്റും വേൾഡ് മലയാളിയും ചേർന്ന് ഒരുക്കുന്ന അവാർഡ് നൈറ്റ് വിപുലമായി നടത്തും.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *