കോപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സന്‍റ് ഡി പോള്‍ സംഘടിപ്പിച്ച ബോട്ടു യാത്ര ഉജജ്വലമായി

Spread the love

ഡാലസ്: കോപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സെന്‍റ് ഡി പോള്‍
സംഘടനയുടെ
നേത്യത്ത്വത്തില്‍ ഏപ്രില്‍ മുപ്പതാം തീയതി സംഘടിപ്പിച്ച ബോട്ട് യാത്ര എല്ലാംവര്‍ക്കും
ആനന്ദം പകര്‍ന്നു. ഒക്റ്റോബര്‍ ഇരുപത്തിമൂന്നാം തീയതി ലൂയിസ്വില്ല തടാകത്തില്‍
നടത്തുവാന്‍ തീരുമാനിച്ച ഒരു യാത്രയായിരുന്നു. അന്ന് കാലവസ്ഥ

അനുകൂലമല്ലാതിരുന്നതു നിമിത്തം മുടങ്ങിപോയിരുന്നു. അന്നത്തെ ആ ദു:ഖം ഏപ്രില്‍
മുപ്പതാം തീയതി ഞായറാഴ്ച ഏവര്‍ക്കും സന്തോഷകരമായ ഒരു യാത്രയായി മാറി.
അന്നേ ദിവസം തന്നെ പരിശുദ്ധകുര്‍ബാനയുടെ മധ്യേ വൈദികന്‍ വായിച്ച
സുവിശേഷത്തിന്‍റെ തുടക്കം ഇങ്ങിനെയായിരുന്നു ڇദു:ഖം സന്തോഷമായി മാറുംڈ (
യോഹന്നാന്‍ 16: 1624 ) ഈ ബോട്ടുയാത്രയുമായി കൂട്ടി വായിക്കുമ്പോള്‍ ഇത് എടുത്തു
പറയേണ്ട ഒരു കാര്യം തന്നെയാണ്.
മൂന്നു മണിക്കൂര്‍ ലൂയിസ്വില്ലാ തടാകത്തില്‍ കൂടിയുള്ള ഉല്ലാസയാത്രയില്‍ മുതിര്‍ന്നവരും
കുട്ടികളും ഉള്‍പ്പെട്ടിരുന്നു. രണ്ടു നിലകളിലുള്ള ബോട്ടിന്‍റെ മുകളിലത്തെ നിലയില്‍ നിന്നുള്ള
കാഴ്ച വളരെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. വീടുകളില്‍ നിന്ന് ഉണ്ടാക്കികൊണ്ടുവന്ന വിവിധ
തരം ആഹാരസാധനങ്ങള്‍ ഈ യാത്രക്ക് കൂടുതല്‍ ഉന്‍മേഷം പകര്‍ന്നു. ഈ താടക യാത്ര
പരസ്പരം എല്ലാംവര്‍ക്കും പരിചയപ്പെടുവാനും സൗഹ്യദ സംഭാഷണങ്ങള്‍
പങ്കുവയ്ക്കുവാനുമുള്ള അവസരം ഉണ്ടായി. തമാശകള്‍ പറഞ്ഞും പൊട്ടിചിരിച്ചും മൂന്നു
മണിക്കൂര്‍ സമയം പോയത് അറിഞ്ഞില്ല. അടുത്ത ഒരു യാത്ര ഉടനെ പ്രതീക്ഷിച്ചു കൊണ്ട്
എല്ലാംവരും പിരിഞ്ഞു.
കോപ്പേന്‍ ചര്‍ച്ച് വികാരി ഫാദര്‍ ക്രിസ്റ്റി പറമ്പുകാട്ടില്‍ വളരെയധികം പിന്തുണ ഈ
യാത്രക്കു വേണ്ടി ചെയ്തിരുന്നു. ഞങ്ങളുടെ ബോട്ടുയാത്രയുടെ ദിവസം തന്നെ അച്ചന്
പുതിയ പള്ളിയായ സാന്‍ ഫെര്‍ണാഡോ, കാലിഫോര്‍ണിയാക്ക് സ്ഥലം മാറി പോകുന്ന
ദിവസം കൂടി ആയതിനാല്‍ ഞങ്ങളുടെ ഒപ്പം ഈ ഉല്ലാസ യാത്രയില്‍ പങ്കു ചേരുവാന്‍
സാധിച്ചില്ല. വിന്‍സന്‍റ് ഡി പോള്‍ സംഘടനയുടെ എല്ലാം അംഗങ്ങളും ഈ തടാക യാത്ര
വിജയത്തില്‍ എത്തിക്കുവാന്‍ വേണ്ടി പരിശ്രമിച്ചു വിന്‍സന്‍റ് ഡി. പോള്‍ വൈസ് പ്രസിഡന്‍റ്
ശ്രി. ജേക്കബ് ചേന്നാട്ട് യാത്ര കോര്‍ഡിനേറ്റ് ചെയ്തു.

റിപ്പോര്‍ട്ട് : ലാലി ജോസഫ്.

Author

Leave a Reply

Your email address will not be published. Required fields are marked *