സുഡാൻ : 22 മലയാളികൾ കൂടി നാട്ടിലെത്തി – 180 പേർ മെയ് ഒന്നിന് കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു

Spread the love

ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്ന് 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡെൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ 9 പേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്നും നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി.

ജിദ്ദയിൽ നിന്നും നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം മെയ് ഒന്നിന് രാവിലെ 6 മണിയോടെ കൊച്ചിയിലെത്തും.

ബംഗലുരുവിൽ നിന്ന് 40 പേരും ഡെൽഹിയിൽ നിന്ന് 33 പേരും മുംബൈയിൽ നിന്ന് 7 പേരും ഇതിനോടകം കേരളത്തിൽ എത്തിയിട്ടുണ്ട്. 23 – ഓളം പേർ ബംഗലുരുവിൽ ക്യാരന്റീനിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ മെയ് 2, 3 തീയതികളിൽ കേരളത്തിലേക്ക് അയയ്ക്കുമെന്ന് കരുതുന്നു.

വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *