ഗോള്‍ഡന്‍ ഗ്ലോബ് റേസ്; അഭിലാഷ് ടോമിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

Spread the love

post

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായത്.മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ രണ്ടാം പതിപ്പിൽ വീണ്ടുമിറങ്ങുകയും വിജയം കൈവരിക്കുകയും ചെയ്ത അഭിലാഷിന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്നും അദ്ദേഹത്തിന് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെയെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *