നല്‍പ്പത് ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ് യോഗങ്ങളും പെന്‍സില്‍വേനിയയില്‍ മേയ് 9 മുതല്‍ ജൂണ്‍ 17 വരെ – രാജന്‍ ആര്യപ്പള്ളി

Spread the love

പെന്‍സില്‍വേനിയ: ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന 38-ാമത് നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ (പിസിഎന്‍എകെ) അനുഗ്രഹത്തിനായി 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ് യോഗങ്ങളും മേയ് 9 മുതല്‍ ജൂണ്‍ 17 വരെ പെന്‍സില്‍വേനിയയിലുള്ള അഞ്ച് സഭകളിലായി നടക്കുന്നതാണെന്നും എല്ലാ ദിവസവും പകല്‍ 10:30 ന് ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 6:30 ന് ഉണര്‍വ്വ് യോഗങ്ങളും ഉണ്ടായിരിക്കുമെന്ന് നാഷണല്‍ സെക്രട്ടറി ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ അറിയിച്ചു.

മെയ് 9 മുതല്‍ 14 വരെ ഗ്രേയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് (20E Church Road, Elkins Park, PA),മെയ് 15 മുതല്‍ മെയ് 21 വരെ ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി (9707 Bustleton Ave, PA), മേയ് 22 മുതല്‍ 27 വരെ ഫിലഡല്‍ഫിയ ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി (455 Tomilson Road, PA), മേയ് 28 മുതല്‍ ജൂണ്‍ 1 വരെ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ (7101 Penway St, PA), ജൂണ്‍ 5 മുതല്‍ ജൂണ്‍ 17 വരെ എബെനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് (2605 Welsh Road, PA) എന്നീചര്‍ച്ചുകളില്‍ വെച്ചായിരിക്കും ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും നടക്കുന്നത്.

പി.സി.എന്‍.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2023 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍.

Author

Leave a Reply

Your email address will not be published. Required fields are marked *