സാറാമ്മ കുര്യന്‍ (ലീലാമ്മ-73) അന്തരിച്ചു

Spread the love

തിരുവല്ല: ദീർഘ വർഷം ന്യൂയോർക്കിലെ കോണി ഐലൻഡിൽ നഴ്സ് ആയി സേവനം അനുഷ്ഠിച്ച, കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി. പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ ( ലീലാമ്മ )-73 നിര്യാതയായി. ന്യൂയോർക്കിലെ ക്രിസ്തീയ ആത്യാത്മിക രംഗത്ത് വിവിധ നിലകളിൽ നേതൃത്വം വഹിച്ച പരേത കേരളത്തിൽ വിശ്രമ ജീവിതം നയിച്ചു വരികായിരുന്നു. ലിൻസി ജോർജ് , നിസ്സി ഷാജൻ (അറ്ലാൻ്റ്) എന്നിവർ മക്കളാണ്. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ജനറൽ സെക്രട്ടറിയും ഏഷ്യൻ അമേരിക്കൻ ഫെയ്ത്ത് അലയൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ,
പാണ്ടനാട് തെക്കേത്തയ്യിൽ ഷാജൻ അലക്സാണ്ടർ , അറ്‌ലാൻ്റ മരുമകനാണ്. റോബിൻ ജോർജ് മറ്റൊരു മരുമകനാണ്. എസ്ഥേർ ജോർജ്, എലീന ജോർജ്, നേഥൻ അലക്സാണ്ടർ നിക്കോളസ് അലക്സാണ്ടർ എന്നിവർ കൊച്ചു മക്കളാണ്.
പരേത പത്തനംതിട്ട ഉപ്പുകണ്ടത്തിൽ പട്ടംതറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ മെയ് 13 ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ചെങ്ങന്നൂർ കല്ലിശ്ശേരി BBC ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. തുടർന്ന് 12 മണിക്ക് ചെങ്ങന്നൂർ ടൗൺ COG സഭയുടെ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

Ginsmon

Author

Leave a Reply

Your email address will not be published. Required fields are marked *