ഒക്‌ലഹോമ സിറ്റി ബാർ ഷൂട്ടിംഗിൽ 2 മരണം

Spread the love

ഒക്‌ലഹോമ:തെക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റി ബാറിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

വെസ്റ്റ് ഇന്റർസ്റ്റേറ്റ് 40 സർവീസ് റോഡിനും സൗത്ത് മെറിഡിയൻ അവന്യൂവിനും സമീപം.
വ്യാഴാഴ്ച രാത്രി 11:08 നായിരുന്നു സംഭവമെന്നു ഒക്ലഹോമ സിറ്റി പോലീസ് പറഞ്ഞു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വെടിയേറ്റ മൂന്ന് പേരെ കണ്ടെത്തി.

പരിക്കേറ്റവരിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും മൂന്നാമത്തെയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

സിറ്റി ബാറിൽ തർക്കം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ അന്വേഷകർ മൂന്ന് പേർക്ക് വെടിയേട്ടതായി പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 405-297-1200 എന്ന നമ്പരിൽ ഹോമിസൈഡ് ടിപ്പ്-ലൈനിൽ വിളിക്കാൻ പോലീസ് ആവശ്യപ്പെടുന്നു.

Report : P.P.Cherian BSc, ARRT(R)

Freelance Reporter
Sunnyvale,Dallas

Author

Leave a Reply

Your email address will not be published. Required fields are marked *