വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ആവേശം നല്‍കുന്ന ജനവിധി – പ്രതിപക്ഷ നേതാവ്

Spread the love

 

കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നല്‍കിയ പ്രതികരണം.

വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ആവേശം നല്‍കുന്ന ജനവിധി; കര്‍ണാടകത്തിലേതു പോലെ കേരളത്തിലെ കമ്മീഷന്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസ് തുറന്നുകാട്ടും.

കൊച്ചി :  വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്നവര്‍ക്ക് ആവേശം നല്‍കുന്ന ജനവിധിയാണ് കാര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. ഈ ജനവിധി കര്‍ണാടകത്തിന്റെ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തില്‍ സര്‍വസന്നാഹങ്ങളോടെ പോരാടിയിട്ടും വന്‍വിജയമാണ് കോണ്‍ഗ്രസ് നേടിയെടുത്തത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കിയത്. വര്‍ഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ പോരാട്ടം നടത്തിയതിനും ചോദ്യങ്ങള്‍ ചോദിച്ചതിന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കാനും ജയിലില്‍ അടയ്ക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിത്. മോദിയും അദാനിയും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ ശക്തികളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് അങ്ങ് ഒറ്റയ്ക്കല്ല ഞങ്ങളും ഒപ്പമുണ്ടെന്ന ഇന്ത്യയുടെ പ്രതീകവും ഐക്യദാര്‍ഡ്യവുമാണ് കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം.

40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്നതായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച മുദ്രാവാക്യം. കേരളത്തില്‍ ലൈഫ് മിഷനില്‍ 45 ശതമാനവും അഴിമതി ക്യാമറയില്‍ 65 ശതമാനവുമായിരുന്നു കമ്മീഷന്‍. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള കമ്മീഷനാണിത്. മൂന്നില്‍ രണ്ട് ഭാഗം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *