ചിന്നമ്മ മാത്യു ഡാളസിൽ അന്തരിച്ചു

Spread the love

ഡാളസ്: റാന്നി വലിയകലായിൽ പരേതനായ വി.എ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (89) ഡാളസിൽ അന്തരിച്ചു. നാറാണംമൂഴി വള്ളിപുരയിടത്തിൽ കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: എബി മാത്യു, ജിജി ജോർജ് (ഇരുവരും ഡാളസ് ), ബെറ്റി ജോസഫ് (ലണ്ടൻ).

മരുമക്കൾ: ലിസി എബി (കൈനാടത്ത്, വെണ്ണികുളം), തോമസ് എ. ജോർജ് (അരിങ്ങാട, കോട്ടയം ), ജോസ് മുളമൂട്ടിൽ (വയലത്തല, റാന്നി)

കൂടാതെ 6 കൊച്ചു മക്കളും, 6 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് പരേതയുടെ കുടുംബം.

പൊതുദർശനം മെയ്‌ 19 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും.

സംസ്കാരം മെയ്‌ 20 ശനിയാഴ്ച രാവിലെ 9.30 ന് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ www.keral.tv ൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ജിബിൻ മാത്യു 682 552 6853

Report :  Shaji Ramapuram

Author

Leave a Reply

Your email address will not be published. Required fields are marked *