മെയ് 20ന് യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയും – എംഎം ഹസ്സന്‍

Spread the love

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികമായ 2023 മെയ് 20 ന് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും, ജനദ്രോഹത്തിനും, അഴിമതിയ്ക്കും, നികുതി കൊള്ളയ്ക്കും എതിരെ ജനരോഷം പ്രതിഫലിപ്പിച്ചു കൊണ്ട് യു.ഡി.എഫിന്റെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ദുരിത ജീവിതത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം യു.ഡി.എഫ് ജനസമക്ഷം സമര്‍പ്പിക്കും.

മെയ് 20 ന് രാവിലെ 6 മണിയോടുകൂടി തിരുവനന്തപുരം ജില്ലയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ ഗേറ്റുകള്‍ വളയും, രാവിലെ 8 മണിയോടെ മറ്റുജില്ലകളിലെ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിനു മുന്നില്‍ അണി നിരക്കും.യു.ഡി.എഫിന്റെ ഉന്നതനേതാക്കളായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ഷിബു ബേബിജോണ്‍ എം.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍, പി.എം.എ സലാം, ഡോ.എം.കെ.മുനീര്‍, ജി.ദേവരാജന്‍, അഡ്വ.എ.രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവരും യു.ഡി.എഫിന്റെ എം.പിമാരും, എം.എല്‍.എമാരും പ്രസംഗിക്കും.
എന്‍എച്ച റോഡ് വഴി വരുന്ന വാഹനങ്ങള്‍ ചാക്ക ഹൈവേ വഴി എം.എല്‍.എ ഹോസ്റ്റലിനു മുന്‍വശത്ത് ആശാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം കാല്‍നടയായി സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തണം. വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ് റോഡില്‍ പാര്‍ക്കു ചെയ്യണം.
എംസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട്-പോത്തന്‍കോട് വഴി വെട്ടുറോഡിലൂടെ കഴക്കൂട്ടം ബൈപാസ് റോഡിലിറങ്ങി ചാക്ക-പേട്ട വഴി ആശാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം അവര്‍ കാല്‍നടയായി സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തേണ്ടതാണ്. വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ് റോഡില്‍ പാര്‍ക്കു ചെയ്യണം.

Author

Leave a Reply

Your email address will not be published. Required fields are marked *