ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു

Spread the love

മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു : മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അവധിക്കു ശേഷം കോളജുകൾ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ടൂറിസം ക്ലബ്ലുകൾ രൂപീകരിക്കാനും പ്രവർത്തിപ്പിക്കാനും കഴിയണം. മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ടൂറിസം ക്ലബ് രൂപീകരിക്കുന്നത്. വിദ്യാർഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവർത്തിക്കുക, ടൂറിസം മേഖലകളിൽ യുവത്വത്തെ ഇടപെടാൻ അവസരം നൽകി കേരള ടൂറിസത്തിന് ഉണർവ് സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ടൂറിസം ക്ലബ്ബ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.
സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ടൂറിസം ക്ലബ്ബിനെ എത്തിക്കും. അതിലൂടെ ഒരു മുന്നേറ്റം നമുക്ക് സാധ്യമാക്കാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്ത ടൂറിസം സീസൺ മുൻപ് നമ്മുടെ ഡെസ്റ്റിനേഷനുകൾ എല്ലാം കൃത്യമായി പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം ഇന്ന് മുതൽ അതിനുള്ള പ്രവർത്തനം ആണ്. ഓരോരുത്തരും ടൂറിസം അംബാസിഡറായിമാറി ടൂറിസം ക്ലബ്ബുകളെ വിജയിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ടൂറിസം ക്ലബ്ബ് സംഘടിപ്പിച്ച ‘ഫീൽ ഇറ്റ് റീൽ ഇറ്റ്’ റീൽസ് മത്സര വിജയികൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി അസ്ലിം എൻ, തിരുവനന്തപുരം സ്വദേശി വൈശാഖ് എൽ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.
കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ടൂറിസം ഡയറക്ടർ പി.ബി നൂഹ്, അഡീഷണൽ ഡയറക്ടർ പ്രേംകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *