ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി – പി പി ചെറിയാൻ

Spread the love

വാഷിംഗ്ടൺ ഡിസി:ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ലോകത്തിന് അത് കാണാൻ കഴിയുമെന്നും അവകാശപ്പെട്ടു.
അമേരിക്കൻ തലസ്ഥാനത്ത് എഴുത്തുകാരുമായി നടത്തിയ ഒരു ഫ്രീ-വീലിംഗ് സംഭാഷണത്തിനിടെ വിഷയം തുറന്ന് പറഞ്ഞ ഗാന്ധി, സംസാരിക്കാനും, ചർച്ച ചെയ്യാനും അനുവദിച്ച ഇന്ത്യയിലെ വ്യവസ്ഥാപിത ചട്ടക്കൂടിനു നിയന്ത്രണമേർപ്പെടുത്തിയിരിക്കയാണെന്നു ആരോപിച്ചു.ഇന്ത്യയിലെ ജനങ്ങൾ തമ്മിലുള്ള, വ്യത്യസ്ത സംസ്‌കാരങ്ങൾ, ഭാഷകൾ, ചരിത്രങ്ങൾ എന്നിവ തമ്മിലുള്ള ചർച്ചയായാണ് ഞാൻ ഉദ്ദേശിക്കുന്നത് . ഈ ചർച്ചകൾ സമ്മർദത്തിലാണ്,” അദ്ദേഹം പറഞ്ഞു.ഇത് സ്ഥാപനങ്ങളുടെയും പത്രമാധ്യമങ്ങളുടെയും മേലുള്ള കൃത്യമായ പിടിമുറുക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

“ഞാൻ കേൾക്കുന്നതെല്ലാം ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഇന്ത്യയിലുടനീളം നടന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരോട് സംസാരിച്ചു, അവർക്കു വലിയ സന്തോഷമുണ്ടെന്നു എനിക്ക്തോന്നിയില്ല. പണപ്പെരുപ്പം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് അവർ സമ്മതിച്ചു,” രാഹുൽ ഗാന്ധി പറഞ്ഞു.
വിദേശ മണ്ണിൽ കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ബിജെപി ആരോപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *