ഗാനത്തിന്റെ ആത്മാവറിഞ്ഞ് കെസ്റ്ററും സ്നേഹ വിനോയിയും: ‘യേശുവേ നീയാണെൻ രക്ഷ’ – joychen puthukulam

Spread the love

ന്യൂയോർക്ക് : ഒരു ഗാനത്തിന്റെ ആത്മാവറിഞ്ഞ് പാടുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല.
യുവഗായകരായ കെസ്റ്ററും സ്നേഹ വിനോയിയും ചേർന്ന് ആലപിച്ച ‘യേശുവേ നീയാണെൻ രക്ഷ’ എന്ന ക്രിസ്തീയഗീതം അത്തരത്തിൽ ഭാവസാന്ദ്രതകൊണ്ട് ആരാധകമനസുകളിൽ കയറിപ്പറ്റുകയാണ്. എഡിറ്റിംഗും ഗായികയായ സ്നേഹയാണ് ചെയ്തിരിക്കുന്നത്.

വെസ്റ്ചെസ്റ്റർ ന്യു റോഷൻ ഹൈസ്‌കൂളിൽ ഒൻപതാം ഗ്രിഡിൽ പഠിക്കുന്ന സ്നേഹ, ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ യുടെ സിങ് ആൻഡ് വിൻ മത്സരത്തിലെ ഫൈനലിസ്റ്റാണ്.

സ്നേഹയുടെ പിതാവ് വിനോയ് ജോണാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹം പ്രൊഫഷണൽ ഗിറ്റാറിസ്റ്റാണ്.

ഗാനരചന: മഞ്ജു വിനോയ്.

ഓർക്കസ്‌ട്രേഷൻ: വിൽസൺ കെ.എക്സ്, തബല: സന്ദീപ് എൻ.വെങ്കിടേഷ്, മിക്സിങ്: സുനിൽ പുരുഷോത്തമൻ,
പുല്ലാങ്കുഴൽ: രാജേഷ് ചേർത്തല, കോറസ്: കലാഭവൻ ബിന്ദു, കൃഷ്ണ,പ്രിയ.

യുട്യൂബിലൂടെ വിഎഎംഎസ് സ്റ്റുഡിയോ യുഎസ്എയും സിയോൺ ക്ലാസിക്‌സും ചേർന്നാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ബേർണി-ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ബേർണീ പി.ജെ യാണ് മാൻഡലിൻ കൈകാര്യം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *