ഫീനിക്സ് റിച്ച്മണ്ട് മൂന്നാമത് ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് സംഘടിപ്പിച്ചു

Spread the love

റിച്ച്മണ്ട് (ബി .സി) : മെയ് 22 ആം തിയതി വെസ്റ്റ് വ്യാന്കൂവര് ഹ്യൂഗോ റേ പാർക്കിൽ വെച്ച് ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസോസിയേഷൻ മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് നടത്തി. കനേഡിയൻ ക്രിക്കറ്റ് ടീം അംഗം ആരോൺ ജോൺസണും , കനേഡിയൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ജിമ്മി ഹന്സ്രാ യും ചേർന്നു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്രിട്ടിഷ് കൊളംബിയലെ 16 ക്രിക്കറ്റ് ക്ലബ്ബുകൾ പങ്കെടുത്തു. ഫൈനലിൽ ധാക്കഡ് ഇലവനെ പരാജയപ്പെടുത്തി സറെ ഹണ്ടേഴ്സ് മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് നേടി.

അസോസിയേഷൻ സ്പോർട്സ് കോഓർഡിനേറ്റർ ജോയ്‌സ് ജോർജ്, പ്രെസിഡൻറ് ജോൺ കെ നൈനാൻ, സെക്രട്ടറി പ്രവീൺ കുമാർ, ട്രീസറെർ നോബിൾ ജോസഫ് എന്നിവർ സംസാരിച്ചു.

ക്രിക്കറ്റ് ടൂർണമെന്റ് പ്ലാറ്റിനം സ്പോൺസർ ജോ ഫ്രാൻസിസ് & സ്മിത ജോ – സട്ടൺ അലയൻസ് റിയൽറ്റി, ഒവെൻ പ്രെസ്ഗ്രേവ് – യമണ്ട് സ്പോൺസർ കൺസോളിഡേറ്റഡ് ഷിപ്പിംഗ് ലൈൻ, ഒന്നാം സമ്മാന സ്പോൺസർ സൈമൺ ചേലാട് – നോയിസിസ് ഇമിഗ്രേഷൻ ഇൻകോർപ്പറേറ്റഡ്, രണ്ടാം സമ്മാന സ്പോൺസർ ധ്രുവ് പട്ടേൽ, ഇവന്റ് സ്പോൺസർ ഗുർലെയ്ൻ ഭൻവർ നോട്ടറി പബ്ലിക്, രാഹുൽ – എഡ്ജ് ക്രിക്കറ്റ് കാനഡ, അരുണ ആർട്സ് & സ്പോർട്സ് , വെസ്റ്റ് വ്യാന്കൂവര് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് അലക്സ് എന്നിവർക്കു പ്രത്യേക നന്ദി അറിയിച്ചു കൊള്ളുന്നു.

ഈ പരിപാടി വിജയകരമാക്കുന്നതിന് അശ്രാന്തമായ അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും ഫീനിക്സിലെ അംഗങ്ങൾ ആത്മാർത്ഥമായി പ്രവർത്തിച്ചു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *