വിപണിജ്ഞാനം ഇല്ലാത്തവര്‍ക്കും ഓഹരിവിപണിയില്‍ നിക്ഷേപിക്കാം; സഹായിക്കാന്‍ സ്മാര്‍ട് ബാസ്‌ക്കറ്റ്

Spread the love

കൊച്ചി: ഏത് സാധാരണക്കാരനും വലിയ വിപണി ജ്ഞാനം ഇല്ലാതെ തന്നെ ഓഹരി നിക്ഷേപം സാധ്യമാക്കുന്ന നിര്‍മിതബുദ്ധി അധിഷ്ഠിതമായ നിയോ-ബ്രോക്കിംഗ് പ്ലാറ്റ്ഫോം സ്മാര്‍ട്ബാസ്‌ക്കറ്റ് (smartbasket.ai.) പുറത്തിറക്കി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത അല്‍ഗോരിതമ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സ്മാര്‍ട്ബാസ്‌ക്കറ്റ് വികസിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ പ്ലേ മുന്‍ ബിസിനസ് ഡവലപ്മെന്റ് ഹെഡും, റേസര്‍പേ ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ് ഹെഡുമായ കാനന്‍ റായ് സ്മാര്‍ട്ബാസ്‌ക്കറ്റിന്റെ ലോഞ്ച് നിര്‍വഹിച്ചു.

ഓഹരിവിപണിയില്‍ നിലവില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും വന്‍ അവസരം നല്‍കുന്നതാണ് സ്മാര്‍ട്ബാസ്‌ക്കറ്റെന്ന് അല്‍ഗോരിതമ സിടിഒ നിഖില്‍ ധര്‍മ്മന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തങ്ങളുടെ നിക്ഷേപം ഓട്ടോമേറ്റ് ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കുകയാണ് സ്മാര്‍ട്ട്ബാസ്‌കറ്റിന്റെ ഈ ഷെയര്‍ ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം. ഇപ്പോള്‍ മനുഷ്യബുദ്ധിയില്‍ നടത്തുന്ന നിക്ഷേപ ശുപാര്‍ശകള്‍, മാര്‍ക്കറ്റിലെ ഊഹാപോഹങ്ങള്‍, സാധ്യതാ വിശകലനങ്ങള്‍ എന്നിവയ്ക്ക് പകരം സ്മാര്‍ട്ബാസ്‌ക്കറ്റ് അല്‍ഗോരിതങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് കൂടുതല്‍ കൃത്യമായ നിക്ഷേപ മേഖല കണ്ടെത്തിത്തരുമെന്നും നിഖില്‍ വ്യക്തമാക്കി.

കൂടാതെ, വെല്‍ത്ത് മാനേജ്‌മെന്റ് അനലിസ്റ്റുകളുടെയും സ്റ്റോക്ക് ബ്രോക്കര്‍മാരുടെയും അഗ്രഗേറ്ററായും സ്മാര്‍ട്ട്ബാസ്‌കറ്റ് പ്രവര്‍ത്തിക്കുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം കൂടുതല്‍ ആക്സസ് ചെയ്യുന്നതിനും ലളിതമാക്കുന്നതിനും സ്മാര്‍ട്ബാസ്‌ക്കറ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Report : Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *