തടിയുല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായ പദ്ധതിയുമായി വനം വകുപ്പ്

Spread the love

സ്വകാര്യ ഭൂമികളിലെ ശോഷിച്ചു വരുന്ന തടിയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, സര്‍വ്വ സാധാരണമായി ഉല്‍പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പിലാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുമ്പിള്‍, തേമ്പാവ്, കുന്നിവാക എന്നീ വൃക്ഷങ്ങളെ സ്വകാര്യ ഭൂമിയില്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി .1 മുതല്‍ 2 വര്‍ഷം വരെ പ്രായമുളള തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി അതായത് 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50/- രൂപാ നിരക്കിലും, 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40/- രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 10000/- രൂപ), 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒിന് 30/- രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 16,000/- രൂപ) ധന സഹായം നല്‍കും. കൂടുതല്‍ വിവരങ്ങളും, അപേക്ഷ ഫോറവും കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസില്‍ നിന്നും വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ
ഉദയഗിരി അസിസ്റ്റന്റ് ഫോറസ്റ്റ് കസര്‍േവറ്റര്‍ ഓഫീസിലോ, ഹൊസ്ദുര്‍ഗ് , ഉദയഗിരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുകളിലോ നല്‍കാവുന്നതാണ്. ഫോണ്‍- 04994-255 234, 8547603836, 9447979152 , 8547603838

Author

Leave a Reply

Your email address will not be published. Required fields are marked *