പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് രമേശ് ചെന്നിത്തല .കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതം

Spread the love

തിരു : കെ സുധാകരനെതിരെ വഞ്ചന കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടണ്ട .അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണ് കെ. സുധാകരനെതിരെ കേസെടുത്ത നടപടി.

ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതിയാല്‍ പിണറായിയും ഗോവിന്ദന്‍ മാഷും മൂഢസ്വര്‍ഗ്ഗത്തിലാണ്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുന്ന മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗോവിന്ദന്‍ മാഷ് പറയുന്നത് കേട്ടാല്‍ അദ്ദേഹമാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നും. നിങ്ങള്‍ കേസെടുത്ത് ആരെയാണ് വിരട്ടാന്‍ നോക്കുന്നത്?
പോലീസ് പോലിസിന്റെ ജോലി മാന്യമായി ചെയ്തില്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും.
പാര്‍ട്ടി സെക്രട്ടറി പറയുന്നത് അനുസരിച്ച് ജോലി ചെയ്യലല്ല പോലീസിന്റെ പണി.
തുടര്‍ ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തില്‍ എന്തുമാവാമെന്ന ഹുങ്കിന് ജനങ്ങള്‍ മറുപടി നല്‍കുന്ന കാലം വിദൂരമല്ലെന്ന് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *