വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി ഫെഡറൽ ബാങ്ക്

Spread the love

ആലപ്പുഴ : ജില്ലയിലെ വനിതാ ജീവനക്കാര്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസുമായി സഹകരിച്ചു നടത്തിയ ഏകദിന പരിശീലന പരിപാടി തുമ്പോളി മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഘടിപ്പിച്ചത്. ബാങ്കിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തിന് എഎസ്‌ഐയും സെല്‍ഫ് ഡിഫന്‍സ് ട്രെയ്‌നിങ് ടീം ലീഡറുമായ സുലേഖ നേതൃത്വം നല്‍കി.

ബാങ്കിന്റെ വൈസ് പ്രസിഡന്റ് (എച്ച് ആർ), സബീന ഷാജി എ, സീനിയര്‍ വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണല്‍ ഹെഡുമായ രഞ്ജി അലക്‌സ്, ആലപ്പുഴ റീജനല്‍ ഹെഡ് സാജന്‍ കെ. പി, മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ രഞ്ജിത്ത് മടപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ രാജന്‍ ജോസഫ് എന്നിവര്‍ സമാപനചടങ്ങിൽ പങ്കെടുത്തു.

സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന് വനിതകള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കേണ്ടത് വളരെ പ്രധാനമാണെന്നും പൊലീസുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക് വനിതാ ജീവനക്കാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്നും
രഞ്ജി അലക്‌സ് പറഞ്ഞു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *